മുണ്ട് ഉടുത്ത് ‘ലൂസിഫര്‍’; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!
സംവിധായകനായുള്ള യുവ സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ അരങ്ങേറ്റ ചിത്രം ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മലയാള സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മുഖം കാണിക്കുന്നില്ല. വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കസേരയില്‍ ഇരിക്കുന്ന ലൂസിഫറിനെ ആണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഷര്‍ട്ടും മുണ്ടും ആണ് വേഷം.
ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപി ആണ്. ഈ മാസം ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുക ആണ്.