അടുത്ത ലെവൽ സിനിമാനുഭവമാകാൻ ടിനു പാപ്പച്ചന്റെ ‘ചാവേർ’; ടൈറ്റിൽ പോസ്റ്റർ…

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ‘ചാവേർ’ എന്നാണ്. കുഞ്ചാക്കോ ബോബന് ഒപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായ ചാവേറിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. തികച്ചും വ്യത്യസ്തമായ ഒരു ടൈറ്റിൽ പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം എന്ന പ്രതീതി തന്നെയാണ് പോസ്റ്റർ നൽകുന്നത്.
ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിന്റോ ജോർജ്ജാണ്. നിഷാദ് യൂസഫാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്നു, രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത് സുപ്രിം സുന്ദറാണ്. മെൽവി ജെ കോസ്റ്റ്യൂം ഡിസൈനറും റോണക്സ് സേവ്യർ മേക്കപ്പ് ആർട്ടിസ്റ്റുമാണ്. പോസ്റ്റര്‍: