in , ,

ഇല്ലിമല ചാത്തന്‍റെ കാടും ആചാരങ്ങളുമായി ഫാന്റസി ഹൊറർ ത്രില്ലർ ‘കുമാരി’; ട്രെയിലർ…

ഇല്ലിമല ചാത്തന്‍റെ കാടും ആചാരങ്ങളുമായി ഫാന്റസി ഹൊറർ ത്രില്ലർ ‘കുമാരി’; ട്രെയിലർ…

Kumari Trailer Stills

‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമൽ സഹദേവ് ഒരുക്കുന്ന ചിത്രമാണ് ‘കുമാരി’ (Kumari). പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫാന്റസി ഹൊറർ ത്രില്ലർ ആണ്. ഐശ്വര്യ ലക്ഷ്മി ആണ് ഈ ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം, ശ്രുതി മേനോൻ, ശിവജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതിഥി വേഷത്തിൽ പൃഥ്വിരാജും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ റിലീസ് ഒക്ടോബർ 28ന് ആണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.

ഉയർന്ന ക്വാളിറ്റിയിൽ മികച്ച സിനിമാനുഭവത്തിന്റെ പ്രതീക്ഷയാണ് 2 മിനിറ്റ് 17 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്നത്. കുമാരിയുടെ ജീവിതവും നിഗൂഢമായ ചില ആചാരങ്ങളും പാരമ്പര്യങ്ങളും തുടർന്ന് പോകുന്ന ഒരു നമ്പൂതിരി കുടുംബത്തിലെക്കുള്ള അവളുടെ വരവും ഒക്കെയാണ് ട്രെയിലറിൽ മിന്നിമായുന്നത്. ആചാരങ്ങളും അധികാരങ്ങൾക്കും വേണ്ടി എന്തും ചെയ്യുന്നവർക്ക് ഇടയിലേക്ക് ആണ് കുമാരി എത്തുന്നത്. ട്രെയിലറിൽ അവസാന ഭാഗത്ത്‌ ഒരു ജീവിയേയും കാണാൻ കഴിയുന്നുണ്ട്. മിത്തും യാഥാർഥ്യവും ഇടലകർന്ന് അവതരിപ്പിക്കുന്ന ചിത്രം മികച്ച ഗുണനിലവാരത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്ന പ്രതീതി ടീസറിന് പിറകെ ട്രെയിലറും സൃഷ്ടിച്ചിരിക്കുക ആണ്. എബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സരങ് ആണ്. ഗാനരചന കൈതപ്രം. ട്രെയിലർ:

“ബോധമില്ലാത്തവന്റെ കയ്യീന്ന് വക്കാലത്ത് വാങ്ങുന്നതിനൊരു സുഖം ഉണ്ട്”; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ട്രെയിലർ…

ദീപാവലി ട്രീറ്റ് ഒരുക്കി ദളപതിയുടെ ‘വാരിസ്’ പോസ്റ്റർ; റിലീസ് പൊങ്കലിന്…