in , ,

ലാൽജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’; ചിത്രത്തിലെ ‘എട്ടിൻ പണി’ ഗാനം പുറത്ത്

ലാൽജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’; ചിത്രത്തിലെ ‘എട്ടിൻ പണി’ ഗാനം പുറത്ത്

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ‘കോലാഹലം’ എന്ന ചിത്രത്തിലെ ‘എട്ടിൻ പണി’ എന്ന ഗാനം റിലീസ് ചെയ്തു. വിഷ്ണു ശിവശങ്കർ ഈണം നൽകിയ ഈ ഗാനത്തിന് വരികൾ ഒരുക്കിയത് ഗണേഷ് മലയത്താണ്. വിഷ്ണു ശിവശങ്കറിനൊപ്പം പ്രണവ് സി.പിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ‘കോലാഹലം’ ഒരു കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ്. സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ ഈ ചിത്രം നിർമ്മിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നവാഗതനായ വിശാൽ വിശ്വനാഥാണ്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഷബീർ പി (എഡിറ്റർ), ലിജു നടേരി (പ്രൊഡക്ഷൻ കൺട്രോളർ), സുജിത് വയനാട് (ആർട്ട്), ഹരിരാഗ് എം വാരിയർ (സൗണ്ട് ഡിസൈൻ), വിശാൽ വിശ്വനാഥൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), കിഷൻ ശ്രീബാൽ (മ്യൂസിക് മിക്സ്), ടിറ്റോ ഫ്രാൻസിസ് (കളറിസ്റ്റ്), ശ്രീജിത്ത് എൻ സുനിൽ (മേക്കപ്പ്), ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ (ലിറിക്സ്), ഫ്രെയിം ഫാക്ടറി (വി.എഫ്.എക്സ്), കഥ, കിഷോർ ബാബു (ഡിസൈൻസ്), പി.ശിവപ്രസാദ് (പി.ആർ.ഓ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘കോലാഹലം’ ജൂലായ് 11-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

മോളിവുഡ് അർദ്ധവാർഷിക റിപ്പോർട്ട് 2025: 7 വിജയങ്ങൾ മാത്രം, മൂന്നും മോഹൻലാൽ ചിത്രങ്ങൾ

ഇന്ദ്രജിത്തിന്റെ ‘ധീരം’: താരനിരയെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്ത്