in

കൊത്ത കാർണിവലിൽ ചുവട് വെച്ച് റിതിക സിംഗ്; ‘കിംഗ്‌ ഓഫ് കൊത്ത’യിലെ ഗാനം പൂർത്തിയായി…

കൊത്ത കാർണിവലിൽ ചുവട് വെച്ച് റിതിക സിംഗ്; ‘കിംഗ്‌ ഓഫ് കൊത്ത’യിലെ ഗാനം പൂർത്തിയായി…

ദുൽഖർ സൽമാന്റെ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കിംഗ്‌ ഓഫ് കൊത്ത’. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ സംവിധാന സംരംഭവമായ ചിത്രം ഒരു ഗ്യാങ്സ്റ്റർ സിനിമ ആണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ തരംഗം ആയിരുന്നു സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. ചിത്രീകരണം പുരോഗമിക്കുന്ന കിംഗ്‌ ഓഫ് കൊത്തയുടെ ഒരു അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്. തമിഴ് നടി റിതിക സിംഗ് ചുവടുകളുമായി എത്തുന്ന ഒരു സ്‌പെഷ്യൽ നമ്പർ ആണ് ഈ ഗാനം. ലൊക്കേഷനിൽ നിന്നുള്ള റിതികയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’യിൽ തെന്നിന്ത്യന്‍ സൂപ്പർനായിക സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് മുന്‍പ് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് താരം ഒരു ഗാന രംഗത്തില്‍ എത്തുമെന്നും റൂമറുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിറകെ ആണിപ്പോള്‍ റിതിക സിംഗ് ചിത്രത്തിന്‍റെ ഭാഗമായതായി സ്ഥിരീകരണം വന്നിരിക്കുന്നത്. ‘കിംഗ് ഓഫ് കൊത്ത’യിൽ നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മി ആണ്. ഗോകുൽ സുരേഷ്, നൈല ഉഷ, ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ് ജോസ്, ശാന്തി കൃഷ്ണ, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

“ജോഡികളായി ചിരിയോടെ മമ്മൂട്ടിയും ജ്യോതികയും”; കാതൽ ഫസ്റ്റ് ലുക്ക് പുറത്ത്…

കരിയറിലെ 25-ാം ചിത്രത്തില്‍ വെറൈറ്റി ലുക്കിൽ കാർത്തി; ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക്…