in

വിജയ് ദേവരകൊണ്ടയുടെ അർജുന അവതാരം; ‘കൽക്കി 2898 എഡി’ ടീം ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി…

വിജയ് ദേവരകൊണ്ടയുടെ അർജുന അവതാരം; ‘കൽക്കി 2898 എഡി’ ടീം ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി…

സൂപ്പർതാരം പ്രഭാസും സംവിധായകൻ നാഗ് അശ്വിനും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. അമിതാബ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങി നിരവധി വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ അതിഥി വേഷങ്ങളും ആകർഷണങ്ങളായി മാറിയിരുന്നു.

ഇത്തരത്തിൽ എത്തിയ താരങ്ങളിൽ തിയേറ്ററിൽ ആരവവും ആവേശവും തീർത്ത ഒരു അതിഥി വേഷമായിരുന്നു വിജയ് ദേവരകൊണ്ട ചെയ്ത അർജ്ജുനൻ എന്ന കഥാപാത്രം. ഇപ്പൊൾ നിർമ്മാതാക്കൾ ഈ കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. വളരെ ചെറിയ സ്ക്രീൻ ടൈം കൊണ്ട് മഹാഭാരതത്തിലെ അർജ്ജുനൻ ആയി വിജയ് അവതരിക്കുക തന്നെ ആയിരുന്നു എന്ന് താരത്തിന്റെ ഈ റോളിനെ വിശേഷിപ്പിക്കാം. തിയേറ്ററുകളിൽ അത്രത്തോളം വലിയ ആവേശം തന്നെ സൃഷ്ടിക്കാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞു. അർജ്ജുനൻ ആയി എത്തുന്ന വിജയ്‌യുടെ ഒരു മുഴുനീള ചിത്രത്തിനായുള്ള ആഗ്രഹവും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

വിജയ് ദേവരകൊണ്ടയെ കൂടാതെ മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ അതിഥി വേഷത്തിൽ എത്തിയിരുന്നു. ക്യാപ്റ്റൻ എന്ന കഥാപാത്രമായി ആയിരുന്നു ദുൽഖർ വേഷമിട്ടത്. ദുൽഖറിൻ്റെ ക്യാരക്ടർ പോസ്റ്റർ ദിവസങ്ങൾക്ക് മുമ്പ് കൽക്കി ടീം പുറത്തിറക്കിയിരുന്നു. ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചതും ദുൽഖറിന്റെ കമ്പനിയായ വേഫറർ ഫിലിംസ് ആയിരുന്നു. ഇന്ത്യൻ മിത്തോളജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രമാണ് കൽക്കി 2898 എഡി.

പരുക്കൻ സ്വഭാവം മാറ്റി വെച്ച് പുഞ്ചിരിച്ച് ‘സൂര്യ’; നാനിയുടെ ‘സൂര്യാസ് സാറ്റർഡേ’ സെക്കൻഡ് ലൂക്കിൻ്റെ രഹസ്യം ഇതാണ്…

“പണം കുഴിച്ചെടുത്ത് രശ്മിക മന്ദന”; ധനുഷ് ചിത്രം ‘കുബേര’യിലെ രശ്മിക ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്…