ആക്ഷൻ ക്രൈം ത്രില്ലർ ‘കാളരാത്രി’ വരുന്നു; പുതിയ പോസ്റ്റർ പുറത്ത്…

‘ആർ ജെ മഡോണ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ സംവിധായകൻ ആനന്ദ് കൃഷ്ണ രാജ്, പുതിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രവുമായി വീണ്ടും എത്തുന്നു. ‘കാളരാത്രി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഗ്രേമോങ്ക് പിക്ചേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആനന്ദ് കൃഷ്ണ രാജ് തന്നെയാണ്. തമിഴിൽ സൂപ്പർഹിറ്റായ ‘കൈതി’ കേരളത്തിൽ വിതരണം ചെയ്ത ശേഷം ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിക്കുന്ന ആദ്യ സ്വതന്ത്ര സിനിമ എന്ന പ്രത്യേകതയും ‘കാളരാത്രി’ക്കുണ്ട്. ചിത്രത്തിൻ്റെ രണ്ടാം ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
‘കാളരാത്രി’ ഒരുക്കുന്നത് പുതുമുഖ താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയാണ്. മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ തുടങ്ങിയ പ്രതിഭകളും ഈ ആക്ഷൻ ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആകർഷകമായ ഇതിവൃത്തവും മികച്ചൊരു ടീമും ഒത്തുചേരുമ്പോൾ ‘കാളരാത്രി’ പ്രേക്ഷകർക്ക് ഒരു വേറിട്ട സിനിമാനുഭവമായിരിക്കും സമ്മാനിക്കുക എന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അണിയറയിൽ ലിജിൻ എൽദോ എലിയാസ് ഛായാഗ്രഹണവും റിഷാദ് മുസ്തഫ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ‘കാളരാത്രി’ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.