in

ജയിലറിൽ തലൈവർക്ക് ഒപ്പം രമ്യ കൃഷ്ണനും; രജനികാന്ത് ചിത്രം ആരംഭിച്ചു…

ജയിലറിൽ തലൈവർക്ക് ഒപ്പം രമ്യ കൃഷ്ണനും; രജനികാന്ത് ചിത്രം ആരംഭിച്ചു…

തലൈവർ 169 എന്ന പേരിൽ അറിയപ്പെടുന്ന രജനികാന്ത് ചിത്രമായ ‘ജയിലർ’ ആരാധകർ വളരെയധികം ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രമാണ്. വിജയ് ചിത്രമായ ബീസ്റ്റിന് ശേഷം നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ച വിവരം നിർമ്മാതാക്കൾ ആരാധകരെ അറിയിച്ചിരിക്കുക ആണ്. ചിത്രത്തിന്റെ പോസ്റ്ററും സൺ പിക്ചേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കണ്ണടയും വെച്ചാണ് ജയിലറിന്റെ പോസ്റ്ററിൽ രജനികാന്തിനെ കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ താര നിരയിൽ രജനികാന്തിന് ഒപ്പം എത്തുന്ന മറ്റൊരു താരം രമ്യ കൃഷ്ണൻ ആണ്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അല്ലാതെ മറ്റൊരു അഭിനേതാവിന്റെ വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. ചിത്രത്തിന്റെ ഭാഗമാണ് എന്ന് രമ്യ കൃഷ്ണൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘പടയപ്പ’ എന്ന ചിത്രത്തിൽ മുൻപ് ഇരുവരും ഒന്നിച്ചപ്പോൾ മത്സരിച്ചുള്ള അഭിനയം വൻ ആവേശം നിറഞ്ഞ സിനിമാ കാഴ്ചയായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചത്. ബാഹുബലിയിൽ വളരെ ശക്തമായ ഒരു വേഷം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം തീർത്ത രമ്യ ഒരിക്കൽ കൂടി തലൈവർ രജനികാന്തിന് ഒപ്പം എത്തുമ്പോൾ ആവേശം തീർക്കും എന്നത് തീർച്ച.

ബോളിവുഡ് നടി ഐശ്വര്യ റായ്, തെലുങ്ക് സൂപ്പർതാരം ശിവരാജ് കുമാർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ് എന്ന നിലയിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗികമായി തന്നെ താര നിരയെ സംബന്ധിച്ച വിവരങ്ങൾ നിർമ്മാതാക്കൾ വൈകാതെ പിറത്തുവിടും എന്ന് പ്രതീക്ഷിക്കാം. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ നിർവഹിക്കുന്നു. ഹൈദരാബാദിൽ രമോജി ഫിലിം സിറ്റിയിൽ ആണ് ജയറിലർ സിനിമയുടെ ചിത്രീകരണം നടക്കുക.

‘സെക്ടർ 42ൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, ഉള്ളിൽ അന്യഗ്രഹ ജീവി’; ‘ക്യാപ്റ്റൻ’ ട്രെയിലർ…

വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ആദ്യ വീഡിയോ ഗാനം എത്തി…