in , ,

‘സെക്ടർ 42ൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, ഉള്ളിൽ അന്യഗ്രഹ ജീവി’; ‘ക്യാപ്റ്റൻ’ ട്രെയിലർ…

‘സെക്ടർ 42ൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, ഉള്ളിൽ അന്യഗ്രഹ ജീവി’; ‘ക്യാപ്റ്റൻ’ ട്രെയിലർ…

തമിഴ് സിനിമയിൽ നിന്ന് മറ്റൊരു വ്യത്യസ്തമായ ചിത്രം കൂടി എത്തുക ആണ്. ആര്യയെ നായകനാക്കി ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘ക്യാപ്റ്റൻ’ ആണ് തമിഴ് സിനിമയിൽ മുൻപ് പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്ലോട്ടുമായി എത്തുന്ന ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയപ്പോൾ അതിൽ ഒരു പ്രത്യേക ജീവിയും ആര്യയ്ക്ക് ഒപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുത്തി കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുക ആണ്.

സൈനിക താവളത്തിൽ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രമായാണ് ഏകദേശം രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത്. എന്നാൽ ഒരു അജ്ഞാത ജീവിയുടെ കടന്ന് വരവോട് കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ട്രെയിലർ ട്രാക്ക് മാറ്റുക ആണ്. അൻപത് വർഷത്തോളമായി സൈനിക പ്രവർത്തനമോ സിവിയിലൻ സന്നിന്ധ്യമോ ഇല്ലാതെ കിടക്കുന്ന ‘സെക്ടർ 42’ ശ്രദ്ധകേന്ദ്രമാകുന്നു. അവിടെ പോയവർ ആരും തന്നെ മടങ്ങി എത്താത്തത് ആണ് സെക്ടർ 42 ചർച്ചയാവാൻ കാരണം. അന്വേഷണത്തിൽ അവിടെ ഒരു അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നു. ഈ ജീവിയെ ആർമി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ട്രെയിലർ കാണാം:

“ഈ സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളെ അല്ല”; ‘ഗോഡ് ഫാദര്‍’ ടീസർ പുറത്ത്…

ജയിലറിൽ തലൈവർക്ക് ഒപ്പം രമ്യ കൃഷ്ണനും; രജനികാന്ത് ചിത്രം ആരംഭിച്ചു…