in , ,

ഒറ്റ ഷോട്ടിൽ തീർത്ത ‘ഇരവിൻ നിഴലി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് പാർഥിപൻ…

ഒറ്റ ഷോട്ടിൽ തീർത്ത ‘ഇരവിൻ നിഴലി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് പാർഥിപൻ…

ലോകത്തിൽ ആദ്യത്തെ സിംഗിൾ ഷോട്ട് നോൺ ലീനിയർ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ഇരവിൻ നിഴൽ’. നടൻ ആർ പാർഥിപൻ സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈയിൽ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ മൂന്ന് മാസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിൽ എത്തുക ആണ്. പാർഥിപൻ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്നോ നാളെയോ ചിത്രം ഒടിടിയിൽ സ്‌ട്രീം ചെയ്ത് തുടങ്ങും എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ച്. പ്രൈം വീഡിയോയിൽ ആണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു ഒടിടി റിലീസ് ആണ് ഈ ചിത്രത്തിന്റേത്.

തിയേറ്റർ റിലീസിന് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ നേടിയത്. 100 മിനിറ്റോളം ദൈർഘ്യമുള്ള ഈ സിംഗിൾ ഷോട്ട് ചിത്രത്തിന്. നിരവധി സിംഗിൾ ഷോട്ട് ചിത്രങ്ങൾ മുൻപ് പുറത്തുവന്നിട്ടുണ്ടായിരുന്നു എങ്കിലും ആദ്യമായി നോൺ ലീനിയർ നറേറ്റിവിൽ ഒരു ചിത്രവും ഇതിന് മുൻപേ ഉണ്ടായിട്ടില്ല. പാർഥിപൻ തന്നെ ആയിരുന്നു ചിത്രത്തിലെ പ്രധാന താരവും. വരലക്ഷ്മി ശരത്കുമാർ, ബ്രിജിഡ സാഗ, റോബോ ശങ്കർ, ആനന്ദ കൃഷ്ണൻ, രേഖ നായർ എന്നിവര്‍ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിംഗിൾ ഷോട്ട് ചിത്രത്തിന് സംഗീതം ഒരുക്കിയത് എആർ റഹ്മാൻ ആണ്. ട്രെയിലര്‍:

ഫുട്‌ബോൾ ലോകകപ്പിന് ലാലേട്ടന്റെ ട്രിബ്യൂട്ട്; ഹിഷാം സംഗീതം ഒരുക്കിയ ഗാനം എത്തി…

‘ഹിറ്റ്’ ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സ്; ‘ഹിറ്റ് വേഴ്സ്’ അവതരിപ്പിച്ച് സംവിധായകൻ സംസാരിക്കുന്നു…