‘അപാര സുന്ദര നീലാകാശം’: ഇന്ദ്രൻസ് നായകനായ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസ് വീണ്ടും നായകനാകുന്നു. അപാര സുന്ദര നീലാകാശം എന്ന ചിത്രത്തിൽ ആണ് ഇന്ദ്രൻസ് നായകാനായി വീണ്ടും എത്തുന്നത്.
പ്രതീഷ് വിജയൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയത് വൈശാഖ് രവീന്ദ്രൻ ആണ്. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
ഇന്ദ്രൻസിന്‍റെ ചെറുപ്പകാലത്തെ ഒരു ചിത്രം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ ആണ് ചിത്രം പറയുന്നത്. അരവിന്ദാക്ഷ കൈമൾ എന്ന കൃഷി ഓഫീസറുടെ വേഷത്തിൽ ആണ് ഇന്ദ്രൻസ് എത്തുന്നത്.
ഈ ചിത്രത്തിൽ ശ്രീജ രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുത്ത ചില പുതുമുഖ താരങ്ങളെയും ഈ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിക്കും.