ആട് തോമയുടെ മകന്‍റെ കഥയുമായി ‘സ്പടികം 2’ വരുന്നു!
ഇന്നും മലയാള സിനിമ ഏറ്റവും അധികം ആഘോഷമാക്കുന്ന കഥാപാത്രമാണ് മോഹൻലാലിന്‍റെ ആട് തോമ. ‘സ്പടികം’ എന്ന ഭദ്രൻ ചിത്രത്തിലെ ഈ കഥാപാത്രത്തിന് വലിയ ആരാധകർ ആണ് വർഷങ്ങൾക്ക് ശേഷവും ഉള്ളത്. ഇപ്പോളിതാ ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്ത.
‘സ്പടികം 2’ എന്ന ഈ ചിത്രം ബിജു കെ കട്ടയ്ക്കൽ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ട്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ ആണ് ഈ ചിത്രം പറയുന്നത്. നായകനായി മലയാളത്തിന്‍റെ യുവ സൂപ്പർതാരം എത്തും.
ബോളിവുഡ് നടി സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യും എന്ന് റിപ്പോർട്ട് ഉണ്ട്. ആദ്യ ഭാഗത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളുടെ വേഷത്തിൽ ആണ് സണ്ണി എത്തുക.
സംവിധായകൻ ബിജു ചിത്രത്തിന്‍റെ നിർമ്മാണ പങ്കാളി കൂടി ആണ്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും എന്നാണ് വിവരം.