“ഇത്തവണ എല്ലാവരും കണ്ടു”; ‘ഗുരുവായൂരമ്പല നടയിൽ’ ഫൈനൽ കളക്ഷൻ റിപ്പോർട്ട് പുറത്ത്…
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ തിയേറ്റർ റൺ പൂർത്തിയാക്കി ഒടിടി റിലീസായും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒടിടി റിലീസായി എത്തിയ ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.
ആഗോള ഗ്രോസ് കളക്ഷൻ ആയി ചിത്രം നേടിയത് 90.2 കോടി ആണ് എന്ന് ഫോറം റീൽസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്ന് 48.02 കോടി നേടിയ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആകെ 55.34 കോടി കളക്ഷൻ ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓവർ സീസ് കളക്ഷൻ 34.86 കോടി ആണ്. ഫോറം റീൽസ് പുറത്തുവിട്ട കളക്ഷൻ ബ്രേക്ക് അപ്പ് ഇങ്ങനെ:
പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും മുകേഷ് ആർ മേത്തയുടെ ഇ 4 എന്റർടെയിൻമെന്റിന്റെയും ബാനറിൽ ആണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വർഗീസ്, അരവിന്ദ് ആകാശ്, ജോയ്മോൻ, അഖിൽ കാവാലിയൂർ, അശ്വിൻ വിജയൻ തുടങ്ങിയ വലിയ ഒരു താരനിരയും ചിത്രത്തിന്റെ ഭാഗമായി എത്തി.
തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടി ആയിരുന്നു ഈ ചിത്രം. ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസും ബേസിലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായ ഗുരുവായൂരമ്പല നടയിലിന് തിരക്കഥ രചിച്ചത് ദീപു പ്രദീപ് ആണ്. ഛായാഗ്രഹണം നീരജ് രവി, എഡിറ്റര്‍ ജോണ്‍ കുട്ടി, സംഗീതം അങ്കിത് മേനോന്‍.