റിലീസിന് മുൻപ് സർപ്രൈസ് ആയി ‘ഗോൾഡ്’ പ്രോമോ സോങ് എത്തി…

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തുക ആണ്. പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഈ അൽഫോൻസ് പുത്രൻ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധി ആണ്. ഒരു ട്രെയിലർ പോലും ഇല്ലാതെ എത്തുന്ന ചിത്രത്തിന് അതുകൊണ്ട് തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ സർപ്രൈസ് ആയി ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.
തന്നെ തന്നെ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജും ദീപ്തി സതിയും ആണ് ഈ ഗാന രംഗത്തിലെ പ്രധാന താരങ്ങൾ. രാജേഷ് മുരുകേശൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശബരീഷ് വർമ്മ വരികൾ രചിച്ചിരിക്കുന്നു. വിജയ് യേശുദാസ്, രാജേഷ് മുരുകേശൻ എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിക്രം എന്ന കമല്‍ ഹാസന്‍ – ലോകേഷ് ചിത്രത്തില്‍ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തിയും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദിനേശ് കുമാര്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച ചിത്രത്തിന്‍റെ അസോസിയേറ്റ് കൊറിയോഗ്രാഫര്‍ ആണ് വാസന്തി. വീഡിയോ: