in

‘ഗദർ 2’ അതിവേഗത്തിൽ 500 കോടി ക്ലബ്ബിൽ; തിരുത്തിയത് ‘പഠാൻ’ റെക്കോർഡ്…

‘ഗദർ 2’ അതിവേഗത്തിൽ 500 കോടി ക്ലബ്ബിൽ; തിരുത്തിയത് ‘പഠാൻ’ റെക്കോർഡ്…

ബോളിവുഡിനെ സംബന്ധിച്ചു വമ്പൻ തിരിച്ചു വരവ് ആയിരിക്കുകയാണ് ഈ വർഷം. ഈ വർഷം ആദ്യം തിയേറ്ററുകളിൽ എത്തിയ ഷാരൂഖ് ഖാന്റെ പഠാൻ ആദ്യത്തെ 500 കോടി ക്ലബ് ഹിന്ദി ചിത്രം ആയതിന് പിന്നാലെ രണ്ടമത് ഒരു ചിത്രം കൂടി 500 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. സണ്ണി ഡിയോളിലെന്റെ ഗദർ 2 ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2001 ലെ ബ്ലോക്ക്ബസ്റ്റർ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമായി എത്തിയ സണ്ണി ഡിയോളിന്റെ ഈ ആക്ഷൻ-പാക്ക്ഡ് സീക്വൽ റെക്കോർഡ് വേഗത്തിൽ ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വെറും 24 ദിവസം കൊണ്ടാണ് ഗദർ 2 ഈ നേട്ടം കൈവരിച്ചത്. 28 ദിവസമെടുത്താണ് ‘പഠാൻ’ 500 കോടി കളക്ഷൻ മറികടന്നത്. ആദ്യമായി ഈ നേട്ടം കൈകരിച്ച ബാഹുബലി 2′ 34 ദിവസം എടുത്തായിരുന്നു ഈ നേട്ടം കൈവരിച്ചത്. നിലവിൽ 501 കോടി നെറ്റ് കളക്ഷൻ ആണ് ഇന്ത്യയിൽ ഗദർ 2 നേടിയിരിക്കുന്നത്. പഠാന്റെ ലൈഫ് ടൈം കളക്ഷൻ ആകട്ടെ 524 കോടി ആണ്. വരും ദിവസങ്ങളിൽ ഈ കളക്ഷനും ഗദർ 2 മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 650 കോടിയോളം ആണ് ഗദർ 2 നേടിയിരിക്കുന്നത്.

“ഗുണ്ടകൾക്ക് ടൈം മെഷീൻ കിട്ടിയാൽ എന്ത് സംഭവിക്കും”; കൗതുകമായി ‘മാർക്ക് ആന്റണി’ ട്രെയിലർ…

ദിലീപിൻ്റെ പുതിയ ചിത്രം ‘തങ്കമണി’; കഥ പറഞ്ഞ് മോഷൻ പോസ്റ്ററും പുറത്ത്…