ദിലീപിൻ്റെ പുതിയ ചിത്രം ‘തങ്കമണി’; ടൈറ്റിൽ പ്രഖ്യാപിച്ച് കഥ പറഞ്ഞ് മോഷൻ പോസ്റ്ററും പുറത്ത്…
ഉടൽ എന്ന ചിത്രം ഒരുക്കിയ സംവിധായകൻ രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തങ്കമണി’ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ. മോഷൻ പോസ്റ്ററിലൂടെ ആണ് ടൈറ്റിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഒപ്പം ചിത്രത്തിൻ്റെ ഉള്ളടക്കത്തെ സംബന്ധിച്ച ചില സൂചനകളും മോഷൻ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തങ്കമണി എന്ന നാട്ടിൽ നടന്ന ചില അക്രമങ്ങളും തുടർന്ന് ഉണ്ടാകുന്ന പോലീസ് നടപടിയുടെയും ഒക്കെ സൂചനകൾ ആണ് മോഷൻ പോസ്റ്ററും ഗാനവും നൽകുന്നത്. 1986 ഒകോടബർ 21ന് ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ബസ് സർവീസുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് പോലീസ് ലാത്തി വീശിയതും വെടിവയ്പ്പിലേക്ക് നയിച്ചതുമായ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം.
ദി ബ്ലീഡിംഗ് വില്ലേജ് എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നതും. അക്രമങ്ങൾ കൊണ്ട് ചോരകളമായ ഒരു നാടിൻ്റെ കഥ ആകും ചിത്രത്തിൻ്റേത്. നീത പിള്ള, പ്രാണിത സുഭാഷ്, അജ്മൽ അമീർ, സിദ്ധിഖ്, മനോജ് കെ ജയൻ, കോട്ടയം രമേശ്, മേജർ രവി, മുക്ത, സന്തോഷ് കീഴറ്റൂർ, രമ്യ പണിക്കർ എന്നിവർ ആണ് മറ്റ് താരങ്ങൾ. മോഷൻ പോസ്റ്റർ: