in

‘ജൂൺ’: ആട് 2 വിന്‍റെ മഹാ വിജയത്തിന് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പ്രഖ്യാപിച്ചു!

‘ജൂൺ’: ആട് 2 വിന്‍റെ മഹാ വിജയത്തിന് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പ്രഖ്യാപിച്ചു!

മലയാള സിനിമയിലേക്ക് നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആട് 2 എന്ന ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രം നിര്‍മ്മിച്ച വിജയ് ബാബുവിന്‍റെ ഉടമസ്ഥതിയിലുള്ള ഈ നിർമ്മാണ കമ്പനി ഇപ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ്.

‘ജൂൺ’ എന്നാണ് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഒരു പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. അഹമ്മദ് കബീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ മലയാള സിനിമാ പ്രേക്ഷർക്ക് പരിചിതമായ പ്രിയ താരങ്ങളും ഒപ്പം ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങൾ കൂടി ഉണ്ടാകും എന്ന് ഫ്രൈഡേ ഫിലിംസ് അറിയിച്ചു. ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പത്താമത്തെ പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ഉണ്ട്.

ലിബിൻ വർഗീസ്, അഹമ്മദ് കബീർ, ജീവൻ ബേബി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ കൈകാരം ചെയ്യുന്നത് ജിതിൻ ആണ്. ഇഫ്തി ആണ് സംഗീത സംവിധായകൻ. ധനുഷ് നയനാർ സൗണ്ട് ഡിസൈൻ ചെയ്യുന്നു. ലിജോ പോൾ എഡിറ്റിംഗ് നിർവഹിക്കുന്നു.

ജൂലൈ 11 മുതൽ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് നിർമ്മാതാക്കൾ അറിയിച്ചു. സമാന്തരമായി മറ്റൊരു ചിത്രം കൂടി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്നുണ്ട്. ഇതിനു ശേഷം ആണ് മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ള ആടിന്‍റെ മൂന്നാം ഭാഗവും കോട്ടയം കുഞ്ഞച്ചൻ 2 എന്ന മമ്മൂട്ടി ചിത്രവും തുടങ്ങുക.

എം ജി ശ്രീകുമാറിന്‍റെ അടിപൊളി പാട്ട്

മോഹൻലാലിന്‍റെ നീരാളിയ്ക്ക് എം ജി ശ്രീകുമാറിന്‍റെ അടിപൊളി പാട്ട്; വീഡിയോ കാണാം

‘കായംകുളം കൊച്ചുണ്ണി’ ഓഡിയോ ലോഞ്ചും ട്രെയിലറും ജൂലൈ ഒൻപതിന്; മോഹൻലാലും കമൽ ഹാസനും എത്തും!