മോഹൻലാലിന്‍റെ നീരാളിയ്ക്ക് എം ജി ശ്രീകുമാറിന്‍റെ അടിപൊളി പാട്ട്; വീഡിയോ കാണാം

0

മോഹൻലാലിന്‍റെ നീരാളിയ്ക്ക് എം ജി ശ്രീകുമാറിന്‍റെ അടിപൊളി പാട്ട്; വീഡിയോ കാണാം

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ ചിത്രം നീരാളിയിലെ ‘കണ്ണാണെ കണ്ണാളാണെ’ എന്ന ഗാനം പുറത്തിറങ്ങി. എം ജി ശ്രീകുമാർ, ശ്യാം പ്രസാദ്, സുരാജ് വെഞ്ഞാറന്മൂട്,  എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്റ്റുഡിയോയിൽ ഗായകർ പാടുന്ന ദൃശ്യങ്ങളും ഒപ്പം ചിത്രത്തിലെ ദൃശ്യങ്ങൾ കൂടി ചേര്‍ത്താണ് അണിയറപ്രവർത്തകർ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മ ആണ്. സംഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസ്യ ആണ്.

തീയേറ്ററുകളിൽ തീർച്ചയായും വലിയ ആവേശവും ആരവവും തീർക്കും എന്നുറപ്പുള്ള ഈ ഗാനം നീരാളിയിലെ മൂന്നാമത്തെ ഗാനം ആണ്. ‘അഴകേ അഴകേ‘ എന്ന ഒരു വീഡിയോ ഗാനം അണിയറപ്രവത്തകർ മുൻപ് പുറത്തിറക്കിയിരുന്നു. മോഹൻലാലും ശ്രേയ ഘോഷാലും ചേർന്നാണ് ആ ഗാനം ആലപിച്ചത്.

വിജയ് യേശുദാസ് ആലപിച്ച ‘നീരാളി പിടുത്തം’ എന്ന ടൈറ്റിൽ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയും പുറത്തിറങ്ങിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്.

മൂൺ ഷോട്ട് എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന നീരാളി ജൂലൈ 12ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here