in

‘കായംകുളം കൊച്ചുണ്ണി’ ഓഡിയോ ലോഞ്ചും ട്രെയിലറും ജൂലൈ ഒൻപതിന്; മോഹൻലാലും കമൽ ഹാസനും എത്തും!

‘കായംകുളം കൊച്ചുണ്ണി’ ഓഡിയോ ലോഞ്ചും ട്രെയിലറും ജൂലൈ ഒൻപതിന്; മോഹൻലാലും കമൽ ഹാസനും എത്തും!

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ടൈറ്റില്‍ വേഷം നിവിന്‍ പോളി കൈകാരം ചെയ്യുന്നു. പക്ഷെ ഈ ചിത്രം വലിയ ജനശ്രദ്ധ ആകര്‍ഷിച്ചത് സൂപ്പര്‍താരം മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ വന്നതിന് ശേഷം ആണ്. ഇത്തിക്കര പക്കി ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം കായംകുളം കൊച്ചുണ്ണിയുടെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ജൂലൈ ഒൻപതിന് നടക്കും.

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും ഉലകനായകൻ കമൽ ഹാസനും ചേർന്നായിരിക്കും ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിങ് നിർവഹിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അഥവാ മോഹൻലാൽ തന്‍റെ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുമായി ബന്ധപെട്ടു ലണ്ടനിൽ ആണെങ്കിൽ കമൽ ഹാസന്‍ മാത്രമായിരിക്കും ഈ ചടങ്ങിലെ മുഖ്യാതിഥി. കൊച്ചിയിലെ ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചായിരിക്കും ഈ ചടങ്ങു നടക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ സണ്ണി വെയ്ൻ , ബാബു ആന്റണി, പ്രിയ ആനന്ദ്, പ്രിയങ്ക തിമേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. ഓഗസ്റ്റ് പതിനെട്ടാം തീയതി കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

മലയാളം പതിപ്പിനൊപ്പം തന്നെ ഈ ചിത്രത്തിന്‍റെ തമിഴ് – തെലുങ്കു പതിപ്പുകളും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിനെ കുറിച്ചുള്ള ഒഫീഷ്യൽ അനൗൺമെന്റിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

‘ജൂൺ’: ആട് 2 വിന്‍റെ മഹാ വിജയത്തിന് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പ്രഖ്യാപിച്ചു!

‘അബ്രഹാമിന്‍റെ സന്തതികൾ’ സംവിധായകൻ ഷാജി പാടൂരിന്‍റെ രണ്ടാമത്തെ ചിത്രത്തിലും നായകൻ മമ്മൂട്ടി!