in

ഫെഫ്ക പി.ആർ.ഒ യൂണിയനിൽ പുതിയ നേതൃത്വം; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി

ഫെഫ്ക പി.ആർ.ഒ യൂണിയനിൽ പുതിയ നേതൃത്വം; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി

മലയാള ചലച്ചിത്ര രംഗത്തെ പബ്ലിക് റിലേഷൻസ് ഓഫീസർമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന യോഗത്തിൽ എബ്രഹാം ലിങ്കൺ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്ത സംവിധായകനും ഫെഫ്ക ചെയർമാനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു. അജയ് തുണ്ടത്തിൽ ആണ് പുതിയ സെക്രട്ടറി. ട്രഷറർ ആയി മഞ്ജു ഗോപിനാഥിനെ നിയമിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആതിര ദിൽജിത്തും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പി.ശിവപ്രസാദും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാക്ട ഓഫീസിൽ നടന്ന സമ്മേളനത്തിൽ വാർഷിക പൊതുയോഗവും ഒരുമിച്ച് സംഘടിപ്പിച്ചിരുന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തുർ, റഹീം പനവൂർ, എം.കെ ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ എന്നിവരെ തിരഞ്ഞെടുത്തു.

വിന്റേജ് റൊമാൻസുമായി ദുൽഖറും ഭാഗ്യശ്രീയും; ‘കാന്ത’യിലെ ‘പനിമലരേ’ ഗാനം പുറത്ത്

യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി.ഒ’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി