in

വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നു, അതും മോഹൻലാലിന്‍റെ ലൂസിഫറിൽ; ഫാസിലിന് പറയാനുള്ളത്…

വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നു, അതും മോഹൻലാലിന്‍റെ ലൂസിഫറിൽ; ഫാസിലിന് പറയാനുള്ളത്…

ക്യാമറയ്ക്ക് പിന്നിൽ നിന്ന് കൊണ്ട് മണിച്ചിത്രത്താഴ് ഉൾപ്പെടെ ഉള്ള വിസ്മയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ഫാസിൽ. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ നടൻ എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിലും വന്നു. എന്നാൽ പിന്നീട് വർഷങ്ങളോളം ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിചിച്ചില്ല. ഇപ്പോൾ ഇതാ അഭിനയത്തില്‍ ഫാസിലിന് ഒരു തിരിച്ചു വരവ് സംഭവിക്കുന്നു.

സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൽ ആണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫാസിൽ അഭിനയിക്കുന്നത്. വീണ്ടും അഭിനയിക്കുന്നതിനെ പറ്റിയും ചിത്രത്തിലെ കഥാപാത്രത്തിനെ പറ്റിയും ഫാസിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി.

‘അഭിനയിക്കാനുള്ള ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല, പണ്ടും അങ്ങനെ തന്നെ. അവസാന ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആയിരുന്നു. വീണ്ടും അഭിനയിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല, എന്നാൽ പൃഥ്വിരാജ് ചോദിച്ചപ്പോൾ നോ പറയാൻ കഴിഞ്ഞില്ല.

ചെറിയ ഒരു വേഷം ആണ് ചിത്രത്തിൽ ഉള്ളത്, അതുകൊണ്ടു തന്നെ മൂന്ന് ദിവസത്തെ ചിത്രീകരണമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു സീനുകൾ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുൻപിൽ പെട്ടെന്ന് കഥാപാത്രം ആവാൻ സാധിച്ചു’ – ഫാസിൽ പറഞ്ഞു

ഒരു പുരോഹിതന്‍റെ വേഷം ആണ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ലൂസിഫർ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. ഇന്ദ്രജിത്ത്‌, മഞ്ജു വാര്യർ, മമ്താ മോഹൻദാസ്, ടോവിനോ തോമസ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

പത്ത്‌ മിനിറ്റ് കൊണ്ട് ‘ഇത്തിക്കര പക്കി’ ആകാമെന്ന് മോഹൻലാൽ സമ്മതിച്ചു, റോഷൻ ആൻഡ്രൂസ് പറയുന്നു

സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി രണ്ട് പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവന്നു!