in

മത്സരിച്ച് അഭിനയിക്കാൻ ഷാഹിദും വിജയ് സേതുപതിയും; ‘ഫാർസി’ മലയാളം ട്രെയിലർ…

അപ്‌ഡേറ്റ്: ഇന്നലെ പുറത്തുവന്ന ഹിന്ദി – തമിഴ് ട്രെയിലറിന് പിറകെ നിർമ്മാതാക്കൾ ഫാർസിയുടെ മലയാളം ട്രെയിലറും പുറത്തിറക്കി…

ഫാമിലി മാൻ എന്ന ഹിറ്റ് വെബ് സീരിസിന്റെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെയുടെ പുതിയ സീരീസ് ആയ ഫാർസിയുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് – കോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറിന്റെയും വിജയ് സേതുപതിയുടെയും ഡിജിറ്റൽ അരങ്ങേറ്റം കൂടിയായ ഈ സീരീസ് ആമസോൺ പ്രൈം വീഡിയോ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക. ഷാഹിദ് ഒരു തട്ടിപ്പുകാരനെ അവതരിപ്പിക്കുന്ന വെബ് സീരീസിൽ നിയമപാലകനായി വിജയ് സേതുപതിയും എത്തുന്നു. സീരീസിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള ശക്തമായ സൂചനകൾ തന്നെ ട്രെയിലർ നൽകുന്നുണ്ട്.

ഷാഹിദും വിജയ് സേതുപതിയും തമ്മിലുള്ള കാറ്റ് ആൻഡ് മൗസ് റേസ് ആണ് ഫാർസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മനസ്സിലാക്കാം. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ വായ്പ അടയ്ക്കുകയും മാത്രം ചെയ്യുന്നതുമായ ഒരു വ്യവസ്ഥയെ തകർക്കാനുള്ള പുതിയ മനോഭാവമാണ് ഷാഹിദിന്റെ കഥാപാത്രം പ്രകടമാക്കുന്നത്. ഷാഫിദും സംഘവും എങ്ങനെ വ്യാജ നോട്ടുകൾ ഉണ്ടാക്കുകയും ഒറ്റരാത്രികൊണ്ട് സമ്പന്നരാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു കാഴ്ച ട്രെയിലർ നൽകുന്നുണ്ട്. “ഞങ്ങൾ മിഡിൽ ക്‌ളാസ് അല്ല, ഞങ്ങൾ മിഡിൽ ഫിംഗർ ക്ലാസ്സാണ്” എന്ന താരത്തിന്റെ ഡയലോഗിൽ മനസിലാക്കാം വ്യവസ്ഥിതിയോടുള്ള കഥാപത്രത്തിന്റെ ഇഷ്ടക്കേട്.

ഏത് കലയും പകർത്താൻ കഴിവുള്ള ഒരു കലാകാരൻ വ്യാജ നോട്ടടിയിലേക്ക് എത്തുമ്പോൾ അവനെ തടയാൻ കഴിയില്ലെന്ന് സമ്മതിക്കുന്ന നിയമപാലകർക്ക് അവനെ എന്ത് വിലകൊടുത്തും പിടിക്കേണ്ടത് വളരെ ആവശ്യമായി മാറുകയാണ്. ഈ ദൗത്യം വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് എത്തുമ്പോൾ എന്ത് സംഭവിക്കും ചോദ്യമാണ് ട്രെയിലർ ബാക്കി വെക്കുന്നത്. മലയാളം ട്രെയിലർ:

സീതാ ആർ മേനോൻ, സുമൻ കുമാർ എന്നിവർക്കൊപ്പം രാജും ഡികെയും ചേർന്നാണ് ഫാർസി എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, റാഷി ഖന്ന, അമോൽ പലേക്കർ, റെജീന കസാന്ദ്ര, ഭുവൻ അറോറ എന്നിവരാണ് ഫാർസിയിലെ മറ്റ് താരങ്ങൾ. എട്ട് എപ്പിസോഡുകൾ ഉള്ള സീരീസിൽ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം കൂടി കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കാം. ക്രൈം ത്രില്ലർ ചിത്രം ഫെബ്രുവരി 10ന് പുറത്തിറങ്ങും.

ഒടിടിയിൽ ‘മുകുന്ദൻ ഉണ്ണി’ എത്തി; സംവിധായകന് ചിലത് പറയാൻ ഉണ്ട്…

‘സ്ഫടികം 4കെ’യുടെ ആദ്യ കാഴ്ചകൾ നാളെ കാണാം; ടീസർ വരുന്നു…