‘ഗൺസ് ആൻഡ് ഗുലാബ്‌സ്’: ദുൽഖറിന്‍റെ നെറ്റ്ഫ്ലിക്‌സ് സീരീസ് ഒരു റൊമാന്റിക് ക്രൈം ത്രില്ലർ; ടൈറ്റിൽ പ്രഖ്യാപിച്ചു…
ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി ‘ദ് ഫാമിലി മാൻ’ എന്ന ഹിറ്റ് സീരീസ് ഒരുക്കിയ രാജ് ആൻഡ് കെ ടീമിന് ഒപ്പം ദുൽഖർ സൽമാൻ ഒടിടി അരങ്ങേറ്റം നടത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നെറ്റ്ഫ്ലിക്‌സിന് വേണ്ടി ഒരുക്കുന്ന ഈ സീരീസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുക ആണ്.
‘ഗൺസ് ആൻഡ് ഗുലാബ്സ്: എന്നാണ് ഈ സീരീസിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസ് ഒരുങ്ങുന്നത് വലിയ ക്യാൻവാസിൽ ആണ്.
90 കളിലെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിഡ് റൊമാന്റിക് ക്രൈം ത്രില്ലർ ആണ് ഈ സീരീസ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡെറാഡൂണിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞ ഈ സീരീസ് മാർച്ച് അവസാനത്തിൽ പൂർത്തിയാകും. വലിയ ആരാധകരെ സൃഷ്ടിച്ച ദ് ഫാമിലി മാനിന്റെ സൃഷ്ടാക്കളായ രാജ് ആൻഡ് കെ കൂട്ട്കെട്ട് നെറ്റ്ഫ്ലിക്സിന് വേണ്ടി എത്തുമ്പോൾ വലിയ പ്രതീക്ഷകൾ ആണ് ആരാധകർക്ക്.
ബോളിവുഡിൽ ആകട്ടെ ദുൽക്കർ സൽമാൻ ഇതിനോടകം അരങ്ങേറ്റം നടത്തി കഴിഞ്ഞിരുന്നു. 2018ൽ കാർവാനിലൂടെ ആയിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. ശേഷം ദ് സോയ ഫാക്റ്റർ എന്നൊരു ചിത്രവും ചെയ്തിരുന്നു. ചുപ്പ് എന്നൊരു ബോളിവുഡ് ചിത്രത്തിന്റെയും ഭാഗമാണ് ദുൽഖർ.