കാത്തിരിപ്പുകൾ അവസാനിക്കുന്നു, ‘ആറാട്ട്’ ട്രെയിലർ വരുന്നു…
പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ‘ആറാട്ട്’. മാസ് സിനിമ എന്ന നിലയിലും പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ്കൃഷ്ണ ഒരുക്കുന്ന തിരക്കഥ എന്ന നിലയിലും ഒക്കെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുക ആണ് ആറാട്ട് ടീം.
ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ. ട്രെയിലർ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.
മുൻപ് ജനുവരി 1ന് പുതുവർഷ ദിനത്തിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ട്രെയിലർ റിലീസ് മാറ്റി വെക്കുക ആയിരുന്നു. എന്തായാലും ആരാധകർക്ക് ഈ വരുന്ന വെള്ളിയാഴ്ച ആറാട്ട് ട്രെയിലർ കാണാം. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. രാഹുൽ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. വിജയ് ഉലഗനാഥ് ആണ് ഛായാഗ്രഹണം.
എആർ റഹ്മാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും റഹ്മാനും ഒന്നിക്കുന്നു എന്ന പ്രത്യേകത വലിയ ആവേശം ആണ് ആരാധകർക്ക് നൽകുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സായ് കുമാർ, വിജയരാഘവൻ, ഇന്ദ്രൻസ്, ശീല, സ്വാസിക, രചന നാരായണൻകുട്ടി തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.