in

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ റിലീസ് തീയതിയിൽ മാറ്റം; ചിത്രം നേരത്തെ എത്തും…

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ റിലീസ് തീയതിയിൽ മാറ്റം; ചിത്രം നേരത്തെ എത്തും…

തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിലൊരാളായി മാറിയ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കർ മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതിയ്ക്കും മുൻപേ തിയേറ്ററുകളിൽ എത്തും. സെപ്റ്റംബർ ഏഴിന് ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. സെപ്റ്റംബർ 27ന് ആയിരുന്നു മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരവും ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കിയത് നിമിഷ് രവിയുമാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് പ്രദർശനത്തിനെത്തുക. ശ്രീകര സ്റ്റുഡിയോസാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പിആർഒ ശബരി.

ചിത്രത്തിന് പേരും ആയി; ‘ഹൃദയപൂർവം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാൽ – സത്യൻ ടീം…

സർവൈവല്‍ ത്രില്ലർ ‘സിക്കാഡ’ ആഗസ്റ്റ് 9ന് എത്തും; ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഗോൾ ഫെയിം രജിത്ത്…