in

പാൻ ഇന്ത്യൻ വിജയ കുതിപ്പ് തുടരാൻ ദുൽഖർ സൽമാൻ; ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

പാൻ ഇന്ത്യൻ വിജയ കുതിപ്പ് തുടരാൻ ദുൽഖർ സൽമാൻ; ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് റിലീസ് ആയിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നീ ബാനറുകൾ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ ആണ് നിർമ്മാതാക്കൾ ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. ഗൗരവമായ മുഖ ഭാവത്തോടെ ഒരു സ്യൂട്ട് ധരിച്ച് ആണ് ദുൽഖർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്തും.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ സൽമാൻ കുറിച്ചിരുന്നു.

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് കാന്ത. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ സെൽവമണി സെൽവരാജ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

“എന്റെ പട്ടണത്തിൽ ഞാൻ തന്നെ ദാദാ”; വൻ വൈബിൽ മമ്മൂട്ടിയും സംഘവും, ‘ഡൊമിനിക്’ വീഡിയോ ഗാനം പുറത്ത്…

ബാലയും അരുൺ വിജയിയും ഒന്നിച്ച ‘വണങ്കാൻ’ കേരളത്തിലും വരുന്നു; റിലീസ് ഫെബ്രുവരി 7ന്