in

‘കുഞ്ഞനുജാ അപ്പൂ, നീ പിറന്നത് തന്നെ സൂപ്പർസ്റ്റാർ ആകാൻ’: ദുൽഖർ സൽമാൻ

‘കുഞ്ഞനുജാ അപ്പൂ, നീ പിറന്നത് തന്നെ സൂപ്പർസ്റ്റാർ ആകാൻ’: ദുൽഖർ സൽമാൻ

മലയാള സിനിമാ ലോകം മുഴുവൻ കാത്തിരിക്കുന്ന രാജകീയ അരങ്ങേറ്റം നാളെ ആണ്. അതെ മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലിന്‍റെ മകൻ പ്രണവിന്‍റെ അരങ്ങേറ്റ ചിത്രം ആദി റിപ്പബ്ലിക്ക് ദിനമായാ നാളെ തീയേറ്ററുകളിൽ എത്തുക ആണ്. ജിത്തു ജോസഫ് ഒരുക്കിയ ഈ ചിത്രത്തെ മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്.

ഈ അവസരത്തില്‍, നായകനായി അരങ്ങേറുന്ന പ്രണവിന് ആശംസകൾ അറിയിച്ചു മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ തന്‍റെ ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുക ആണ്.

ദുൽഖറിന് പ്രണവ് കുഞ്ഞനിയൻ അപ്പുവാണ്. അപ്പുവിന് ദുൽഖർ സൽമാൻ പ്രിയപ്പെട്ട ചാലു ചേട്ടനും. ദുൽഖറിന്‍റെ ആശംസാ സന്ദേശം വായിക്കാം:

“പ്രിയപ്പെട്ട അപ്പു (പ്രണവ്)
നിന്‍റെ പുതിയ റിലീസ് ചിത്രം ആദിയ്ക്ക് ആശംസകൾ. ചെറുപ്പം മുതലേ നമ്മൾ തമ്മിൽ വലിയൊരു സ്നേഹബന്ധം ഉണ്ട്. നിന്നെ ആദ്യം കണ്ട നാൾ മുതൽ, പിന്നെ ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ആണ് നമ്മൾ അടുത്ത കൂട്ടുകാര് ആകുന്നത്, അന്ന് നിനക്ക് ഏഴു വയസ് കാണും.

എന്‍റെ കുഞ്ഞനുജനാണ് നീ. നിന്‍റെ വളർച്ചയുടെ ഓരോ ചുവടും ഞാൻ ആഘോഷമാക്കുകയും നിന്‍റെ വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് എത്രത്തോളം ആവേശത്തോടെയും ആകാംഷയോടെയും ആണ് നിന്‍റെ മാതാപിതാക്കളും അനിയത്തിയും എന്ന് എനിക്കറിയാം. എന്നാൽ ഇവിടെ പേടിക്കാനൊന്നുമില്ല. കാരണം, എനിക്ക് ഉറപ്പായിരുന്നു നീ ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാനാണെന്ന്. സ്നേഹത്തോടെയും പ്രാർത്ഥനയുടെയും ചാലു ചേട്ടൻ.”

പ്രണവ് മാതാപിതാക്കളായ മോഹൻലാലിനും സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിക്കാൻ വീട്ടിൽ എത്തിയിരുന്നു. അന്ന് എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

താരരാജാവും താരപുത്രനും

ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാൻ താരരാജാവും താരപുത്രനും, ഒപ്പം ലേഡി സൂപ്പർസ്റ്റാറും

സ്ട്രീറ്റ് ലൈറ്റ്സ് തമിഴിലും ചിത്രീകരിക്കാനുണ്ടായ കാരണം ഇതാണ്; മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നു