in , ,

“നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവരീ കേസ് അന്വേഷിച്ചുകൊണ്ടേ ഇരിക്കും”; ദൃശ്യം 2 ട്രെയിലർ…

“നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവരീ കേസ് അന്വേഷിച്ചുകൊണ്ടേ ഇരിക്കും”; ദൃശ്യം 2 ട്രെയിലർ…

മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം ആദ്യമായിരുന്നു റിലീസ് ചെയ്തത്. മോഹൻലാൽ – ജിത്തു ജോസഫ്‌ ടീമിന്റെ ചിത്രം ഒടിടി റിലീസ് ആയി എത്തിയതിനാൽ ബിഗ് സ്ക്രീൻ കാഴ്ചകൾ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടിരുന്നു. പ്രേക്ഷകർ ഇക്കാര്യത്തിൽ വലിയ നിരാശ തന്നെ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചിരുന്നു. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പകരമാകില്ല എങ്കിലും ബോളിവുഡിന്റെ ദൃശ്യം 2 തിയേറ്ററുകളിൽ തന്നെയാണ് എത്തുക. അജയ് ദേവ്ഗൺ നായകനാകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. മികച്ച സാങ്കേതിക മികവോടെ തയ്യാറാക്കിയിരിക്കുന്ന ചിത്രം എന്ന പ്രതീതി സൃഷ്ടിച്ചു ആണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഒറിജിനൽ മലയാള ചിത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ട് ട്രെയിലർ എങ്കിലും മലയാളത്തിൽ നിന്ന് എന്തേലും മാറ്റങ്ങൾ ഉണ്ടാവുമോ എന്നത് കണ്ട് തന്നെ അറിയേണ്ടി ഇരിക്കുന്നു.

നവംബർ 18ന് കേസ് റീ-ഓപ്പൺ ആവും എന്ന ക്യാപ്ഷൻ നൽകി ചിത്രത്തിന്റെ റിലീസിന് പരാമർശിച്ചു ആണ് യൂട്യൂബിൽ ട്രെയിലർ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്ണിനെ കൂടാതെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അക്ഷയ് ഖന്ന, തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ, തുടങ്ങിയരും അഭിനയിച്ചിരിക്കുന്നു. തിരക്കഥ രചിച്ചത് അമിൽ കീയാൻ ഖാൻ, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. സുധീർ കുമാർ ചൗധരി ആണ് ഡിഒപി. എഡിറ്റർ: സന്ദീപ് ഫ്രാൻസിസ്. ഭൂഷൺ കുമാർ, കുമാർ മങ്ങാട്ട് പാഠക്, അഭിഷേക് പാഠക് ,കൃഷ്ണ കുമാർ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ ഒരു റീകോള്‍ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണങ്ങൾ ലഭിച്ച ആ ടീസറിന് പിറകെ ആണ് ഇപ്പോൾ ട്രെയിലർ എത്തിയിരിക്കുന്നത്. പുതിയ ട്രെയിലർ: ട്രെയിലർ:

ദൃശ്യം 2 വിന് മുൻപ് റീകോൾ ടീസറുമായി ഞെട്ടിച്ച് അജയ് ദേവ്ഗണ്ണും ടീമും; വീഡിയോ…

നാനിയുടെ വെണ്ണല ആയി കീർത്തി; ‘ദസറ’യിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി…

വിലക്കുകൾ മറികടക്കാൻ മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ റീ സെൻസറിംഗ്…