in , ,

താരങ്ങളുടെ മിന്നും പ്രകടനങ്ങൾ; റോഷാക്കിന്റെ പുതു കാഴ്ചകളുമായി ഗാനം എത്തി…

താരങ്ങളുടെ മിന്നും പ്രകടനങ്ങൾ; റോഷാക്കിന്റെ പുതു കാഴ്ചകളുമായി ഗാനം എത്തി…

റിലീസ് ദിവസം തന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ച മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുക ആണ്. കഴിഞ്ഞ ദിവസം അബുദാബിയിൽ നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വിജയാഘോഷം നടന്നിരുന്നു. ചിത്രത്തിലെ ഒരു വീഡിയോ ഗാനം നിർമ്മാതാക്കൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഡോണ്ട് ഗോ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയത്. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെ ആണ് 2 മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഗാനം ആണിത്.

ചിത്രത്തിലെ ചില രംഗങ്ങൾ കോർത്തിണക്കി ആണ് ഈ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഒരു മരണവും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ഈ ഗാനത്തിന്റെ രംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാർക്ക് മുഴുവൻ സംശയത്തോടെ നോക്കി കാണുന്ന മമ്മൂട്ടിയുടെ ലൂക്ക് ആന്റണി തന്നെയാണ് ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. മറ്റ് പ്രോമോ വീഡിയോകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കാണാ കാഴ്ചകൾ സിനിമ കാണാത്ത പ്രേക്ഷകരെ ആകർഷിക്കും എന്ന് പ്രതീക്ഷിക്കാം. മിഥുൻ മുകുന്ദൻ സംഗീതം ഒരുക്കിയ ഈ ഗാനം എസ് എ ആണ് രചിച്ചത്. എസ് എ, ആദ്യൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. വീഡിയോ:

പ്രഭുദേവയുടെ കോറിയോഗ്രഫിയിൽ നിറഞ്ഞാടി മഞ്ജു വാര്യർ; ‘ആയിഷ’ ഗാനം എത്തി…

തിങ്കളാഴ്ച നിശ്ചയം സംവിധായകന്റെ ‘1744 വൈറ്റ് ഓൾട്ടോ’ വരുന്നു; ടീസർ…