in , ,

“വേറെ ആരോടെങ്കിലും പറഞ്ഞാലിത് വിശ്വസിക്കുമോ”; നെഞ്ചിടിപ്പേറ്റി ‘ഡീയസ് ഈറേ’ ട്രെയിലർ പുറത്ത്

“വേറെ ആരോടെങ്കിലും പറഞ്ഞാലിത് വിശ്വസിക്കുമോ”; നെഞ്ചിടിപ്പേറ്റി ‘ഡീയസ് ഈറേ’ ട്രെയിലർ പുറത്ത്

‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകൻ രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘ഡീയസ് ഈറേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ, പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ഉണർത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു.

ഗംഭീരമായ ദൃശ്യങ്ങളും നെഞ്ചിടിപ്പേറ്റുന്ന പശ്ചാത്തല സംഗീതവും കോർത്തിണക്കിയ ട്രെയിലർ, സാങ്കേതികമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഹൊറർ അനുഭവമായിരിക്കും ചിത്രമെന്ന ഉറപ്പ് നൽകുന്നു. ‘ക്രോധത്തിന്റെ ദിനം’ എന്ന് അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ‘ഡീയസ് ഈറേ’ നിർമ്മിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിർമ്മാതാക്കൾ. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീക്ക് മുഹമ്മദ് അലിയും കലാസംവിധാനം ജ്യോതിഷ് ശങ്കറും നിർവഹിക്കുമ്പോൾ, ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും എം.ആർ. രാജാകൃഷ്ണൻ സൗണ്ട് മിക്‌സും കൈകാര്യം ചെയ്യുന്നു. മറ്റ് അണിയറ പ്രവർത്തകർ: മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ: രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി

തിയേറ്ററുകൾ അടക്കി ഭരിക്കാൻ മോഹൻലാൽ വീണ്ടും; രാവണപ്രഭു റീ റിലീസ് അപ്ഡേറ്റ് ഇതാ

“അവർ രണ്ട് പേരും ഒന്നിച്ചാൽ ബ്ലാസ്റ്റ്!”; ആവേശമായി ബിഗ് എംസ് ചിത്രം ‘പേട്രിയറ്റ്’ ടീസർ എത്തി