“കടൽ ചോര കടൽ ആക്കി ജൂനിയർ എൻ.ടി.ആർ”; ‘ദേവരാ പാർട്ട് 1’ ടീസർ…
തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ നായകനാകുന്ന പുതിയ ചിത്രമായ ‘ദേവര പാർട്ട് 1’ൻ്റെ ടീസർ പുറത്തിറങ്ങി. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ 1 മിനിറ്റ് 19 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ ആണിപ്പോൾ റിലീസ് ആയിരിക്കുന്നത്. അതി മനോഹരമായ കടൽ ദൃശ്യങ്ങൾ കൊണ്ട് നിറയുന്ന ടീസർ ചിത്രത്തിൻ്റെ ക്യാൻവാസ് അത്രത്തോളം വലുത് ആണെന്ന് കാണിച്ചു തരുന്നുണ്ട്.
കുറേ ആളുകൾ ചെറിയ ബോട്ടുകളിൽ എത്തി ഭീമൻ കപ്പലിൽ വലിഞ്ഞു കയറുന്ന ദൃശ്യങ്ങളോടെ ആണ് ടീസർ ആരംഭിക്കുന്നത്. ശേഷം കപ്പലിന് ഉള്ളിൽ തിരഞ്ഞ് കണ്ടെയ്നറുകൾ ഓരോന്നും കപ്പലിൽ നിന്ന് കടലിലേക്ക് ഇറക്കുന്നു. ശേഷം കടലിനു ചോരയുടെ നിറം ആകുന്ന കട്ട്സ് ആണ് ടീസറിൽ കാണാൻ കഴിയുന്നത്. ഇതിന് ശേഷമാണ് നായകൻ ജൂനിയർ എൻടിആറിൻ്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്. കടൽ ചോര നിറം ആയതിന് ഇനി വേറെ ഉത്തരം തേടി പോകേണ്ടത് ഇല്ലെല്ലോ. ശേഷം എൻടിആറിൻ്റെ ഒരു ഡയലോഡെ ആണ് ടീസർ അവസാനിക്കുന്നത്. ടീസർ: