“ഇപ്പൊൾ ഞാൻ ചെയ്യുന്ന റോൾസ് ആയിരുന്നു എന്റെ ഭാര്യയുടെ മനസ്സിൽ ഉണ്ടായിരുന്നത്”, ജഗദീഷ് പറയുന്നു…
ഹാസ്യ രംഗങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മലയാളത്തിൻ്റെ പ്രിയ നടൻ ജഗദീഷ് കരിയറിലെ മറ്റൊരു ഘട്ടത്തിൽ വേറിട്ട വേഷങ്ങളുമായി ഞെട്ടിക്കുകയാണ്. ഫാലിമി, നേര്, ഗരുഡൻ, റോഷാക്ക് തുടങ്ങി അടുത്ത് കാലത്ത് പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലും ജഗദീഷിൻ്റെ പ്രകടനം ഹൈലൈറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ ജഗദീഷ് 2.0 എന്ന് വിശേഷണം നൽകി ആണ് സോഷ്യൽ മീഡിയ താരത്തിനെ പ്രശംസിക്കുന്നത്. പുതിയ ചിത്രമായ എബ്രഹാം ഓസ്ലറിലും താരത്തിൻ്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ കാണാൻ കഴിയും എന്ന പ്രതീക്ഷ ആണ് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ലഭിച്ചത്.
ചിത്രത്തിൽ ഫോറൻസിക് സർജൻ്റെ വേഷത്തിൽ ആണ് ജഗദീഷ് എത്തുന്നത്. ജഗദീഷിൻ്റെ ഭാര്യ രമയും (2022 ൽ അന്തരിച്ചു) ഒരു ഫോറൻസിക് സർജൻ ആയിരുന്നു. ഭാര്യ നൽകിയിരുന്ന പിന്തുണയെ കുറിച്ചും അതിൻ്റെ ലെഗസി മക്കളിലേക്ക് എത്തിയതിനെ കുറിച്ചും കരിയറിലെ പുതിയ ഘട്ടത്തെ കുറിച്ചും അത് നൽകുന്ന ആവേശത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ ജഗദീഷ് സംസാരിച്ചു.
വളരെ മുൻപ് താൻ സീരിയസ് വേഷങ്ങൾ ചെയ്യുമ്പോൾ താൻ 50 മാർക്ക് നൽകുന്ന പെർഫോമൻസിന് ഭാര്യ 80 മാർക്ക് നൽകുമായിരുന്നു എന്ന് ജഗദീഷ് പറയുന്നു. തൻ്റെ പൊട്ടെൻഷ്യലിനെ കുറിച്ച് തന്നെക്കാൾ വിശ്വാസം ഉള്ള ഭാര്യ ഇനിയും ഒരുപാട് ചെയ്യാൻ കഴിയും എന്ന് പറയാറുണ്ടായിരുന്നു. ചെറുതായിട്ട് നിരാശനായി ഇരിക്കുമ്പോൾ എല്ലാത്തിനും സമയം വരും എന്ന് പറഞ്ഞു ഗൈഡ് ചെയ്യുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുമായിരുന്നു. തൻ്റെ ഇപ്പോളത്തെ ഈ ഫേസ് (Phase) കണ്ട് ഏറ്റവുമധികം സന്തോഷിക്കുമായിരുന്നത് തീർച്ചയായും രമ ആണ്. കാരണം ഇപ്പൊൾ താൻ ചെയ്യുന്ന റോൾസ് ഒക്കെ ആയിരുന്നു രമയുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് ജഗദീഷ് പറയുന്നു.
എന്നാൽ ഭാഗ്യവശാൽ കുട്ടികൾ ഇപ്പൊൾ ആ ലെഗസി പിന്തുടർന്ന് തനിക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു എന്ന് ജഗദീഷ് പറയുന്നു. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കണ്ട് കുട്ടികൾ അത് ഫോർവേർഡ് ചെയ്തു അറിയിക്കാറുണ്ട് എന്നും അവർക്ക് ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർസിൻ്റെ കോംപ്ലിമെൻ്റ് അവരെ സന്തിഷിപ്പിക്കാറുണ്ട് എന്നും ജഗദീഷ് അഭിമുഖത്തിൽ പറഞ്ഞു.
പേഴ്സണലീ തൻ്റെ ലൈഫ് മുന്നോട്ട് നയിക്കുന്നത് പ്രൊഫഷണലി തനിക്ക് ലഭിക്കുന്ന റോൾസും കുട്ടികളുടെ സപ്പോർട്ടും ആണ്. അല്ലെങ്കിൽ തനിക്ക് ഈ ലൈഫിൽ ത്രില്ല് ഇല്ല. രമ പോയതിൽ പിന്നെ ലൈഫിലെ ത്രില്ല് കുറച്ച് നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ ത്രില്ല് വീണ്ടും ഗെയിൻ ചെയ്യാൻ പറ്റുന്നത് ഇപ്പൊൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഡിഫറൻ്റ് റോൾസ് കൊണ്ട് ആണ് അതാണ് ത്രില്ല് ആവേശവും നൽകുന്നത് എന്ന് ജഗദീഷ് പറയുന്നു. തൻ്റെ കൂടി സിനിമ എന്ന നിലയിൽ ആണ് ഓരോ സിനിമയെയും സമീപിക്കുന്നത് എന്നും സിനിമയെയും സീനുകളെയും കുറിച്ചുള്ള ചിന്തകൾ ആണ് സുഖമമായി ഉറങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
“പിന്നെ ഇപ്പൊൾ ഞാൻ കൈകാര്യം ചെയ്തോണ്ട് ഇരിക്കുന്ന വേഷങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ സപ്പോർട്ടും അപ്രിസിയേഷനും അത് എന്നെ ജീവിക്കാൻ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. അതിൻ്റെ അർത്ഥം ഈ അപ്രിസിയേഷൻ മാത്രമല്ല എന്നെ കുറിച്ചുള്ള ക്രിട്ടിക്കൽ അനാലിസിസ്, ഇവാലുവേഷൻ, കുറ്റങ്ങൾ ഉണ്ടേൽ അതും ചൂണ്ട് കാണിക്കണം എന്ന രീതിയിൽ തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നത്.” – ജഗദീഷ് പറഞ്ഞു.