ഡയാന ഹമീദ് നായികയാവുന്ന ‘സംഭവസ്ഥലത്ത് നിന്നും’; പോസ്റ്റർ പുറത്ത്…

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ഡയാന ഹമീദ് നായികയാവുന്ന ‘സംഭവസ്ഥലത്ത് നിന്നും’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡയാന ഹമീദിന് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത് സിൻസീർ ആണ്. ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജോ തട്ടിൽ, ജോയ്, കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രമോദ് പടിയത്ത് ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ, പ്രശാന്ത്, എലിസബത്ത്, ശ്രുതി സുവർണ്ണ, സിൻസി ഷാജൻ, മാളു ഗുരുവായൂർ, ഹിൽഡ തുടങ്ങിയവർ ആണ് ചിത്രത്തിലെ താരങ്ങൾ. മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം , ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം അനീഷ് അർജുനൻ നിർവ്വഹിക്കുന്നു. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ്, എന്നിവരുടെ വരികൾക്ക് ജിനു വിജയൻ,അജയ് ജോസഫ്,പീറ്റർ വർഗീസ്, ഡെൻസിൽ എം വിൽസൺ എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ,ചിത്ര അരുൺ,അരവിന്ദ് നായർ,സരീഷ് പുളിഞ്ചേരി,പ്രമോദ് പടിയത്ത്,അഖിലേഷ് തയ്യൂർ എന്നിവരാണ് ഗായകർ.പശ്ചാത്തലസംഗീതം-ജിനു വിജയൻ,കല-ജെയ്സൺ ഗുരുവായൂർ,ചമയം- സുന്ദരൻ ചെട്ടിപ്പടി, പി ആർ ഒ- എ എസ് ദിനേശ്
