“ഈ കളിയിൽ ചെക്ക്മേറ്റ് ആര് പറയും”; ഉദ്വേഗം നിറച്ച് ‘ചതുരം’ ട്രെയിലർ…

റോഷൻ മാത്യു, സ്വാസിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘ചതുരം’. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 4ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. സ്വാസിക, റോഷൻ എന്നിവരെ കൂടാതെ അലൻസർ ലി ലോപ്പസ്, ശാന്തയ ബാലചന്ദ്രൻ, ലിയോണ നിഷോയ്, സഫർ ഇടുക്കി, നിശാന്ത് സാഗർ, ഗിലു ജോസഫ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിനിത അജിത്, ജോർജ് സാൻഡിയാഗോ, ജമ്‌നീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവര്‍ ചേര്‍ന്ന് ഗ്രീൻവിച്ച് എന്റര്‍ടൈന്‍മെന്റ്റ്സിന്‍റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റയും ബാനറുകളില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടു.
1 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രം ഒരു ഡ്രാമ ത്രില്ലർ ആണെന്ന സൂചനയാണ് നൽകുന്നത്. വയസായ ഒരു ഭർത്താവും ചെറുപ്പക്കാരിയായ ഭാര്യയെയുടെയും ജീവിതം കാണിച്ചാണ് ട്രെയിലർ തുടങ്ങുന്നത്. പല കാര്യങ്ങളിലും ഇഷ്ടക്കേട് പ്രകടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഭർത്താവ് കിടപ്പിലാകുന്നതും മറ്റൊരു യുവാവുമായി ഭാര്യയുടെ ബന്ധവും ഒക്കെയാണ് ട്രെയിലറിലെ കാഴ്ചകളിൽ നിറയുന്നത്. ഡ്രാമാറ്റിക്ക് ത്രില്ലിംഗ് മൂഡ് ആണ് ട്രെയിലർ സൃഷ്ടിച്ചിരിക്കുന്നത്. പ്രദീഷ് വർമ്മ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ട്രെയിലർ: