in , ,

കലിപ്പനായി അർജുൻ ദാസ് വീണ്ടും, നായികയായി അനിഖ; ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ടീസർ…

കലിപ്പനായി അർജുൻ ദാസ് വീണ്ടും, നായികയായി അനിഖ; ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ടീസർ…

അന്ന ബെൻ, ശ്രീനാഥ്‌ ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മലയാള ചിത്രമായ കപ്പേള തെലുങ്കിൽ റീമേക്ക് ചെയ്യുക ആണ്. ‘ബുട്ട ബൊമ്മ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ ബാല താരമായിരുന്ന അനിഖ സുരേന്ദ്രൻ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുക ആണ്. ‘കൈതി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയും വിജയ് ചിത്രമായ മാസ്റ്ററിൽ തിളങ്ങുകയും ചെയ്ത അർജുൻ ദാസ് ആണ് ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ ആണ് തെലുങ്കിൽ അർജുൻ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു അവതരിപ്പിച്ച കഥാപാത്രത്തെ സൂര്യ വിശിഷ്ട ആണ് അവതരിപ്പിക്കുന്നത്. ഷൗരി ചദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

2020ൽ ആയിരുന്നു ഒറിജിനൽ ചിത്രമായ കപ്പേള റിലീസ് ആയത്. മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭവമായ ചിത്രം 2020 മാർച്ചിൽ ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. കോവിഡ് പ്രതിസന്ധി കാരണം തിയേറ്റർ റൺ പൂർത്തിയാക്കാൻ സാധിക്കാതെ ഇരുന്ന ചിത്രം പിന്നീട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ എത്തിയിരുന്നു. തിയേറ്ററുകളിളും ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. തെലുങ്കിലേക്ക് ചിത്രം എത്തുമ്പോൾ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. മലയാളത്തിൽ സുഷിൻ ശ്യാം ആയിരുന്നു സംഗീത സംവിധാനം. ഡിഒപി: വംശി പച്ചപ്പുളുസു ആണ് ഡിഒപി. എഡിറ്റിംഗ് നവിൻ നൂലി നിര്‍വഹിക്കുന്നു. സിത്താര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടീസർ കാണാം:

സുരേഷ് ഗോപി ഇനി ഡേവിഡ് ആബേൽ ഡോനോവൻ; ‘ജെ.എസ്.കെ’ ചിത്രീകരണം ആരംഭിച്ചു…

മാത്യു ദേവസിയായി പകർന്നാടാൻ മമ്മൂട്ടി; ‘കാതൽ’ സിനിമയുടെ അപ്‌ഡേറ്റ്…