സൂപ്പർ ഹീറോ ടെസ്റ്റിന് ടെൻഷൻ അടിച്ച് ‘മിന്നൽ മുരളി’; പ്രൊമോ…
മലയാളത്തിൽ നിന്ന് ഒരു സൂപ്പർഹീറോ ചിത്രത്തെ കാത്തിരിക്കുക ആണ് ഇന്ത്യ ഒട്ടാകെ. ഒടിടി റിലീസ് ആയി എത്തുന്ന ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി ആണ് ആ ചിത്രം. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നെറ്റ്ഫ്ലിക്‌സ് ആണ് പുറത്തിറക്കുന്നത്.
ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നിരുന്നു. ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ആയിരുന്നു പ്രദർശനം. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രം നേടിയത്. ഇപ്പോളിതാ ചിത്രത്തിന് വേറിട്ടൊരു പ്രോമോ വിഡീയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്‌സ്. വീഡിയോ കാണാം:
സൂപ്പർ ഹീറോ ടെസ്റ്റിന് പങ്കെടുക്കാൻ പോകുന്ന മിന്നൽ മുരളിയ്ക്ക് തലേ ദിവസം രാത്രിയിൽ വലിയ ടെൻഷൻ ഉണ്ടാവുന്നു. സൂപ്പർ ഹീറോ ടെസ്റ്റിന് സ്ട്രെങ്ത് ടെസ്റ്റ് ചെയ്യാൻ എത്തുന്നത് ഗ്രെയ്റ്റ് കാളിയും സ്പീഡ് ടെസ്റ്റ് ചെയ്യാൻ എത്തുന്നത് യുവരാജ് സിങ്ങും ആണ്. മുരളിയ്ക്ക് ടെൻഷൻ വരാതെ ഇരികുമോ. ഈ ടെൻഷൻ മാറാൻ ടിപ്സ് കൊടുക്കുന്നത് ആവട്ടെ പെങ്ങളുടെ മോൻ. പ്രോമോ വിഡീയോയുടെ വിഷയം ഇതാണ്.
മിന്നൽ മുരളി ഡിസംബർ 24ന് ആണ് പുറത്തിറങ്ങുക. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. യുവരാജ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ പ്രൊമോഷന് എത്തുന്നുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.