ഭീഷ്മ പർവ്വത്തിന് റിലീസിന് മുൻപേ ഓവർസീസിൽ വമ്പന്‍ നേട്ടം…

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് ഉള്ള ചിത്രമായി മാറി കഴിഞ്ഞിരിക്കുന്നു ഭീഷ്മ പർവ്വം. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ് എന്ന് നിസംശയം പറയാൻ കഴിയും. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്മ പർവ്വത്തിന്റെ ഒരോ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഒക്കെ തന്നെയും സോഷ്യൽ മീഡിയ ഒട്ടാകെ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുക ആണ്.
ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് സംബന്ധിച്ച വിവരം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റുപോയിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഭീഷ്മയുടെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ഏകദേശം 5-6 കോടിയോളം രൂപയുടെ ഡീൽ ആണ് ഇതെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ തന്നെ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആണ് വിതരണ രംഗത്തേക്ക് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് കടന്നത്.
മാർച്ച് മൂന്നിന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റൈലിഷ് ഗെറ്റപ്പിൽ ആണ് മമ്മൂട്ടി എത്തുന്നത്. മൈക്കിൾ എന്ന കഥാപത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന് ഒപ്പം അണിനിരക്കുന്നത് വലിയ ഒരു താരനിര ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനഘ, നാദിയ മൊയ്‌തു, നെടുമുടി വേണു, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയവർ ആണ് താരനിരയിൽ ഉള്ളത്.