in

ടോവിനോയുടെ ‘വാശി’ക്ക് ഒന്നിച്ച് മോഹന്‍ലാലും മഹേഷ്‌ ബാബുവും; ഫസ്റ്റ് ലുക്ക്‌ പുറത്ത്…

ടോവിനോയുടെ ‘വാശി’ക്ക് ഒന്നിച്ച് മോഹന്‍ലാലും മഹേഷ്‌ ബാബുവും; ഫസ്റ്റ് ലുക്ക്‌ പുറത്ത്…

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാശി’. വിഷ്ണു ജി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുക ആണ്.

നിരവധി സൂപ്പർതാരങ്ങൾ ചേർന്നാണ് വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മോഹൻലാലും മഹേഷ് ബാബുവും സമന്തയും എ ആർ റഹ്മാനും തൃഷയും മഞ്ജു വാര്യരും അഭിഷേക് ബച്ചനും ഉൾപ്പെടെ ഉള്ളവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തത്.

സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പങ്കുവെച്ചു. പ്രധാന താരങ്ങളായ കീർത്തിയേയും ടോവിനോയേയും വക്കീൽ വേഷത്തിൽ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു കോർട്ട് ഡ്രാമ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ആദ്യമായി ആണ് ടോവിനോയും കീർത്തിയും ഒരു ചിത്രത്തിന് ആയി ഒന്നിക്കുന്നത്.

രേവതി കാലമന്ദിരിന്റെ ബാനറിൽ കീർത്തി സുരേഷിന്റെ പിതാവ് സുരേഷ് കുമാർ ആണ് വാശി നിർമ്മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും സഹ നിർമ്മാതാക്കൾ ആണ്.

ഭീഷ്മ പർവ്വത്തിന് റിലീസിന് മുൻപേ ഓവർസീസിൽ വമ്പന്‍ നേട്ടം…

സൗബിന്‍റെ മൂൺ വാക്ക്, ആടി പാടി ഭാസിയും; ഭീഷ്മ പർവ്വം പറുദീസ ഗാനം…