‘ഭീഷ്മ പർവ്വ’ത്തിലെ മെലഡി ഗാനത്തിൽ തിളങ്ങി ഭാസിയും അനഘയും…

മമ്മൂട്ടി നായകൻ ആകുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിലെ രണ്ടാം ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആകാശം പോലെ എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ആയത്. 123 മ്യൂസിക്‌സ് ആണ് ഗാനം പുറത്തിറക്കിയത്.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ഗാനം ഊരി മെലഡി ആണ്. ശ്രീനാഥ് ഭാസിയും അനഘയും ആണ് ഗാനത്തിലെ താരങ്ങൾ. ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം:
ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ആണ് ഈ ഗാനം ആലപിച്ചത്. രചന റഫീഖ് അഹമ്മദ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നു. സുഷിൻ ശ്യാമിന്റെ സംഗീതത്തെയും ഗായകരെയും ഒക്കെ പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. യൂട്യൂബ് ട്രെന്റിൽ ഒന്നാം സ്ഥാനത്ത് എത്തുവാനും ടീസറിന് ആയി. മമ്മൂട്ടിയുടെ മാസ് കഥാപാത്രമായ മൈക്കിൾ തന്നെ ആയിരുന്നു ട്രെയിലറിലെ ഹൈലൈറ്റ്. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രം മാർച്ച് 3ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.


