“തമ്പ്സ് അപ്പ് സെൽവ”; പ്രേക്ഷകർ നെഞ്ചേറ്റിയ ഹൃദയത്തിലെ മിന്നൽക്കൊടി ഗാനം എത്തി…

പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിലെ അടുത്ത ഗാനത്തിന്റെയും വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘മിന്നൽക്കൊടി’ എന്ന ഗാനം തിങ്ക് മ്യൂസിക് ആണ് റിലീസ് ചെയ്തത്.
ഹിഷാം അബ്‌ദുൾ വാഹബ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. കെ എസ് ചിത്ര, മുഹമ്മദ് മക്ബൂൽ മൻസൂർ, സച്ചിൻ വാര്യർ, ഹിഷാം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. വീഡിയോ കാണാം:
ഗാനത്തിന് വരികൾ ഒരുക്കിയത് കൈതപ്രം ആണ്. ചിത്രത്തിൽ വളരെയേറെ പ്രാധാന്യമായുള്ള ഗാനം ആണിത്. അരുൺ നീലകണ്ഠൻ എന്ന പ്രണവ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിൽ സെൽവ എന്ന കഥാപാത്രത്തിലൂടെ സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ഈ ഗാനത്തിൽ അവതരിപ്പിക്കുന്നത്.
മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ചിത്രം നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ എത്തിയ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം നാളെ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.