മണിക്കൂറുകൾ ബാക്കി, ‘ഹൃദയം’ ഒടിടി റിലീസ് സമയം പ്രഖ്യാപിച്ചു…

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാറിയ ഹൃദയം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക ആണ്. ചിത്രം ഫെബ്രുവരി 18ന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഒടിടി റിലീസായി എത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ന് രാത്രിയിൽ തന്നെ ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്‌ട്രീം ചെയ്ത് തുടങ്ങും എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്.
ഇന്ന് രാത്രി 9 മണിക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹൃദയം ടീം ലൈവ് എത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിനീതിന്റെ ഫ്ബി പോസ്റ്റ്:
പ്രണവ് മോഹൻലാൽ നായകനായ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ ആണ് നേടിയത്. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലും നിന്നുള്ള ആകെ കളക്ഷൻ ആണ് ഇത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ മറ്റ് ചിത്രങ്ങളുടെ റിലീസുകൾ മാറ്റി വെച്ചപ്പോൾ തിയേറ്റർ വ്യവസായത്തിന് തന്നെ കരുത്തേകാൻ ചിത്രത്തിനായി. ചിത്രം ഒടിടിയിൽ എത്തുമ്പോളും തീയേറ്ററുകളിൽ നിന്ന് ചിത്രം പിൻവലിക്കുകയില്ല എന്ന് നിർമ്മാതാവ് വിശാഖ് സുബ്രമണ്യം അറിയിച്ചിരുന്നു. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എതിർപ്പ് ഉണ്ടാവില്ല എങ്കിലേ ഹൃദയത്തിന് തീയേറ്ററുകളിൽ തുടരാൻ ആവൂ.
മറ്റൊരു വലിയ ചിത്രമായ മോഹൻലാലിന്റെ ആറാട്ട് തീയേറ്ററുകളിൽ നാളെ എത്തുമ്പോൾ ആണ് ഹൃദയം ഒടിടി റിലീസിന് തയ്യാർ ആകുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യാൻ വമ്പൻ തുകയുടെ ഒടിടി ഓഫറുകൾ വന്നിട്ടും മറ്റൊരു വലിയ ചിത്രം തീയേറ്ററുകളിൽ എത്തുന്നത് വരെ ഹൃദയം ടീം ഓഫറുകൾ നിരസിക്കുക ആയിരുന്നു. തിയേറ്റർ റിലീസിന്റെ നാലാം ആഴ്ചയിൽ ആണ് ഒടിടിയിൽ ചിത്രം എത്തുന്നത്.