പുതിയ ലുക്കിൽ ഒടിയന് മുന്നേ ബോളിവുഡ് സംവിധായകന്‍റെ ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ!
സൂപ്പർതാരം മോഹൻലാലിന്‍റെ പുതിയ മെയ്ക് ഓവർ വല്യ ചർച്ച ആയിരുന്നു. ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന് വേണ്ടിയാണ് രണ്ടു മാസങ്ങളോളം നീണ്ട കഠിനമായ പരിശ്രമത്തിലൂടെ തടി കുറച്ചതും പുതിയ രൂപത്തിൽ മോഹന്‍ലാല്‍ എത്തിയത്. ഇതിനായി ഒടിയൻ ചിത്രീകരണത്തിന് ഇടവേള നൽകേണ്ടിയും വന്നു. എന്നാൽ മോഹൻലാൽ ഒടിയൻ ടീമിനൊപ്പം ഉടനെ ജോയിൻ ചെയ്യില്ല. ഒടിയൻ ചിത്രീകരണത്തിന് മുന്നേ ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മലയാള ചിത്രത്തിൽ ആയിരിക്കും മോഹൻലാൽ അഭിനയിക്കുക.
മാസങ്ങൾക്കു മുൻപേ അന്നൗൻസ് ചെയ്ത ചിത്രമാണ് മോഹൻലാൽ – അജോയ് വർമ്മ ചിത്രം. സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമിക്കുന്നത്.
ജനുവരി 18ന് ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ചിത്രീകരണം മംഗോളിയയിൽ ആണ്. ആദ്യമായി ആണ് ഒരു മലയാള ചിത്രം മംഗോളിയയിൽ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
മോഹൻലാൽ – അജോയ് വർമ്മ ചിത്രം ഒരു ത്രില്ലർ ആണ്. താടി വെച്ച ലുക്കിൽ ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
മോഹൻലാൽ ചിത്രങ്ങൾ ഒന്നും ഇല്ലാതെയുള്ള ഒരു ക്രിസ്മസ് സീസൺ ആണ് കടന്നു പോയത്. ഒടിയൻ ചിത്രീകരണം നീണ്ടു പോകുന്നതും വി എഫ് എസ് ജോലികൾക്ക് പ്രാധാന്യം ഉള്ളതും കാരണം ഒടിയനും വൈകും എന്ന നിരാശയിൽ ആയിരുന്നു ആരാധകർ. ഒടിയന് മുൻപേ അജോയ് വർമ്മ ചിത്രം തീയേറ്ററുകളിൽ വിഷു റിലീസ് ആയി എത്തും എന്നാണ് ഇപ്പോൾ പ്രതീക്ഷ.