in

ഇനി വൈകിപ്പിക്കുന്നില്ല, ‘ബീസ്റ്റ്‌’ ആരാധകർക്ക് ഏപ്രിൽ 2ന് ഒരു ട്രീറ്റ് ഉണ്ട്..!

ഇനി വൈകിപ്പിക്കുന്നില്ല, ‘ബീസ്റ്റ്‌’ ആരാധകർക്ക് ഏപ്രിൽ 2ന് ഒരു ട്രീറ്റ് ഉണ്ട്..!

ദളപതി വിജയ് നായകൻ ആകുന്ന ചിത്രം ബീസ്റ്റിന്റെ ട്രെയിലർ വൈകുന്നതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ വൈകുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ഡെയ്റ്റ് പുറത്തു വിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

ഏപ്രിൽ 2ന് വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും എന്ന അറിയിപ്പ് ആണ് ബീസ്റ്റ്‌ ടീമിൽ നിന്ന് വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ക്ച്ചേർസ് ഒരു മോഷൻ പോസ്റ്ററും പുറത്തുവിട്ടു. മോഷൻ പോസ്റ്റർ കാണാം:

‘നമ്മ ആട്ടം ഇനിമേ വേറെ മാരി ഇരുക്കും’ എന്ന ക്യാപ്ഷൻ നൽകിയാണ് ട്രെയിലർ റിലീസ് പ്രഖ്യാപനം നിർമ്മാതാക്കൾ നടത്തിയത്. ഒരു ട്രീറ്റ് തന്നെ പ്രതീക്ഷിക്കുക ആണ് ദളപതി വിജയ് ആരാധകർ. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ബീസ്റ്റ്‌ ടീം പുറത്തുവിട്ടത് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ അടക്കം ട്രെൻഡ് ആയി മാറിയിരുന്നു. പോസ്റ്ററുകൾക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇനി ട്രെയിലറും ഡിജിറ്റൽ റെക്കോർഡുകൾ തകർക്കും എന്നാണ് കരുതപ്പെടുന്നത്. വിവിധ ഇടങ്ങളിൽ പ്രത്യേക സ്ക്രീനിങ്ങ് ആരാധകർ ട്രെയിലറിനായി സംഘടിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. വിജയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി മാറ്റും ബീസ്റ്റ്‌.

ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ നെൽസൺ ഒരുക്കുന്ന ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷ ചിത്രത്തിന് കല്പിക്കുന്നുണ്ട് പ്രേക്ഷകർ. നെൽസൺ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചതും. പൂജ ഹെഗ്‌ഡെ ആദ്യമായി വിജയുടെ നായിക ആകുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരുടെയും സാന്നിധ്യവും ഉണ്ട്. വിജയുടെ കരിയറിലെ 65 മത്തെ ചിത്രമായി പൂർത്തീകരിച്ച ബീസ്റ്റ്‌ ഏപ്രിൽ 13ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും.

ഒരു ചെറു സിനിമ, ഞെട്ടിക്കുന്ന ക്ലൈമാക്സ്; ‘ജനഗണമന’ ട്രെയിലർ..

‘ജനഗണമന’യ്ക്ക് ഒപ്പം ക്ലാഷ് റിലീസിന് ‘സിബിഐ 5’ ഒരുങ്ങുന്നു…