in , ,

ആസിഫ് അലിയുടെ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ ‘കാസർഗോൾഡി’ന്റെ ട്രെയിലർ എത്തി…

ആസിഫ് അലിയുടെ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ ‘കാസർഗോൾഡി’ന്റെ ട്രെയിലർ എത്തി…

ആസിഫ് അലി നായകനാകുന്ന ‘കാസർഗോൾഡ്’ എന്ന ആക്ഷൻ-പാക്ക്ഡ് ത്രില്ലറിന്റെ ട്രെയിലർ പുറത്തിറങ്ങി. ബി ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും നായകൻ ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണിത്. വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിച്ച “കാസർഗോൾഡ്” 2023 സെപ്റ്റംബർ 15 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.

കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ കടത്ത് വീണ്ടും വ്യാപകമാകുന്നു എന്ന ടിവി വാർത്ത കാണിച്ചാണ് ട്രെയിലർ ആരംഭിക്കുന്നത്. ആൽബി എന്ന നായക കഥാപാത്രത്തെ ആണ് ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിക്കുന്നത്. ആക്ഷനും ചേസിംഗും ത്രില്ലിംഗും ഒക്കെ നിറഞ്ഞ ഒരു സിനിമയുടെ പ്രതീക്ഷ ആണ് ട്രെയിലറിലെ ഓരോ ദൃശ്യങ്ങളും നൽകുന്നത്. ട്രെയിലർ:

ആസിഫ് അലിയ്ക്ക് ഒപ്പം സണ്ണി വെയ്ൻ, വിനായകൻ, ഗീതി സംഗീത, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവർ ആണ് ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നത്. വിഷ്ണു വിജയും നിരഞ്ജ് സുരേഷും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം വിഷ്ണു വിജയ് ആണ് ഒരുക്കിയത്. മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു.

സജിമോൻ പ്രഭാകർ തിരക്കഥയെഴുതിയ ഈ ചിത്രം കേരളത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ “കാപ്പ”, നിവിൻ പോളിയുടെ “പടവെട്ട്” തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ യൂഡ്‌ലീ ഫിലിംസാണ് “കാസർഗോൾഡ്” നിർമ്മിച്ചിരിക്കുന്നത്.

“കേട്ടിടത്തോളം ഇതല്പം കുഴപ്പംപിടിച്ച കേസ് ആണ്”; പ്രതീക്ഷകൾ നൽകി ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ…

ലോകേഷ് ഇനി തലൈവർക്ക് ഒപ്പം; ‘തലൈവർ 171’ പ്രഖ്യാപിച്ചു…