in

“കേട്ടിടത്തോളം ഇതല്പം കുഴപ്പംപിടിച്ച കേസ് ആണ്”; പ്രതീക്ഷകൾ നൽകി ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ…

“കേട്ടിടത്തോളം ഇതല്പം കുഴപ്പംപിടിച്ച കേസ് ആണ്”; പ്രതീക്ഷകൾ നൽകി ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ…

മലയാളത്തിന്റെ ഇതിഹാസ നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ റിലീസ് ചെയ്തു. “ദി ഗ്രേറ്റ് ഫാദർ”, “വെള്ളം”, “ലവ് ആക്ഷൻ ഡ്രാമ” എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആണ് ഈ ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത്.

രാജ്യത്തുടനീളമുള്ള ഒരു ക്രിമിനൽ സംഘത്തെ പിടികൂടാനായി ഇറങ്ങി തിരിക്കുന്ന ഒരു പോലീസ് സംഘത്തിന്റെ വെല്ലുവിളി നിറഞ്ഞ യാത്ര ആണ് ഈ ചിത്രം. മമ്മൂട്ടി ആണ് പോലീസ് സംഘത്തിനെ നയിക്കുന്നത്. എച്ച് വിനോദിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “തീരൻ അധികാരം ഒന്ന്”, രാജീവ് രവിയുടെ സമീപകാല വിജയമായ “കുറ്റവും ശിക്ഷയും” എന്നിവയെ അനുസ്മരിപ്പിക്കുന്ന ഒരു കഥാ സന്ദർഭമാണ് “കണ്ണൂർ സ്ക്വാഡി”നും ഉള്ളത്. ട്രെയിലർ:

കിഷോർ, വിജയരാഘവൻ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, ശരത് സഭ, സണ്ണി വെയ്ൻ എന്നിവരുൾപ്പെടെയുള്ള പ്രതിഭാധനരായ അഭിനേതാക്കൾ മമ്മൂട്ടിക്ക് ഒപ്പം ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി ആക്ഷൻ സീക്വൻസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സുപ്രിം സുന്ദർ, രാജശേഖർ, കനൽ കണ്ണൻ, ജോളി ബാസ്റ്റ്യൻ, റൺ രവി, പി സി സ്റ്റണ്ട്സ് തുടങ്ങി സംവിധായകൻ റോബി വർഗീസ് രാജ് ഉൾപ്പെടെയുള്ള സ്റ്റണ്ട് വിദഗ്ധരുടെ സംഘമാണ്. ഛായാഗ്രാഹകൻ രാഹിൽ, സംഗീതസംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ പ്രവീൺ പ്രഭാകർ എന്നിവർ ആണ് ചിത്രത്തിന്റെ ശ്രദ്ധേയമായ മറ്റ് അണിയറപ്രവർത്തകർ.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ‘ജയിലർ’ ഒടിടിയിൽ എത്തി…

ആസിഫ് അലിയുടെ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ ‘കാസർഗോൾഡി’ന്റെ ട്രെയിലർ എത്തി…