in , ,

ധനുഷിന്റെ സൂപ്പർനാച്ചുറൽ ത്രില്ലർ ‘നാനേ വരുവേന്റെ’ സ്‌ട്രീമിംഗ്‌ ഒടിടിയിൽ ആരംഭിച്ചു…

ധനുഷിന്റെ സൂപ്പർനാച്ചുറൽ ത്രില്ലർ ‘നാനേ വരുവേന്റെ’ സ്‌ട്രീമിംഗ്‌ ഒടിടിയിൽ ആരംഭിച്ചു…

തമിഴ് സൂപ്പർതാരം ധനുഷിനെ നായകനാക്കി സഹോദരൻ സെൽവരാഘവൻ ഒരുക്കിയ ചിത്രമാണ് ‘നാനേ വരുവേൻ’. ഈ സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം സെപ്റ്റംബർ 29ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ഈ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ ഇന്ന് (ഒക്ടോബർ 27) ആരംഭിച്ചിരിക്കുക ആണ്. ആമസോണിൻ്റ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. തിയേറ്റർ റിലീസിൽ ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണവും പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായങ്ങളും നേടാൻ കഴിഞ്ഞിരുന്നു. മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ: 1’ന് ഒപ്പമായിരുന്നു ഈ ധനുഷ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നിരുന്നാലും ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും 70 കോടിയോളം കളക്ഷൻ നേടുകയും ചെയ്തു വിജയമായി മാറി.

ധനുഷ് തന്നെ രചിച്ച ഈ ചിത്രത്തിൽ ഇന്ദുജ രവിചന്ദ്രൻ, എല്ലി അവ്റാം എന്നിവർ ആയിരുന്നു നായികാ വേഷങ്ങളിൽ എത്തിയത്. കൊടി, പട്ടാസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു നാനെ വരുവേൻ. പ്രഭു, കതിർ എന്നീ കഥാപാത്രങ്ങളെ ആയിരുന്നു ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ചത്. കുടുംബം ആണ് പ്രഭുവിന് എല്ലാം. പ്രഭുവിന്റെ മകൾ സത്യയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ പ്രേതഖബാധയേറ്റതോടെ അവന്റെ ജീവിതം കീഴ്മേൽ മറിയുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗി ബാബു, പ്രഭു, ഷെല്ലി കിഷോർ, ശരവണ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സഹോദരൻ സെൽവരാഘവന് ഒപ്പം ധനുഷ് ഒന്നിച്ച അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ ആയിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ട്രെയിലര്‍:

“ഒരു ചെറിയ മോഷണത്തിൽ നിന്നൊരു ത്രില്ലിംഗ് കാഴ്ച”; ജിത്തു ജോസഫിന്റെ ‘കൂമൻ’ ട്രെയിലർ…

“മാസ് പരിവേഷത്തിൽ ദിലീപ്”; അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി…