in

ബോക്സ് ഓഫീസിൽ 25 ദിവസങ്ങൾ പിന്നിട്ട് ‘അന്വേഷിപ്പിൻ കണ്ടെത്തും’; ടോട്ടൽ ബിസിനസ് 50 കോടി…

ബോക്സ് ഓഫീസിൽ 25 ദിവസങ്ങൾ പിന്നിട്ട് ‘അന്വേഷിപ്പിൻ കണ്ടെത്തും’; ടോട്ടൽ ബിസിനസ് 50 കോടി…

ഉദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബോക്സ് ഓഫീസിൽ 25 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 50 കോടിയുടെ ടോട്ടൽ ബിസിനസ് നടത്തി എന്ന വിവരവും പുറത്തുവരുന്നുണ്ട്.  

തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളും ഒക്കെയായി ഒരുക്കിയ ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം നിർമ്മാതാക്കളായ തീയേറ്റർ ഓഫ് ഡ്രീംസിന് മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് കൂടി ഈ ചിത്രത്തിലൂടെ നേടാൻ ആയി. ജിനു വി. എബ്രാഹാം ആണ് തിരക്കഥ ഒരുക്കിയത്. 

ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി ആണ് ടൊവിനോ എത്തിയത്. അദ്ദേഹം മുൻപ് അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്തത ഈ വേഷത്തിന് നിരവധി പ്രശംസകൾ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ചു. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങിയവർ ആയിരുന്നു മറ്റ് താരങ്ങൾ. 

ഈ ചിത്രത്തിന് മനോരഹമായ സംഗീതമൊരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കാലഘട്ടത്തിന്റെ മികവുറ്റ ഛായാഗ്രഹണം നി‍ർവ്വഹിച്ചത് ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. മികച്ച ബോക്സ് ഓഫീസ് വിജയമായ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഒടി ടി സ്ട്രീമിങ് മാർച്ച് 8ന് ആണ്. അതേ സമയം, തിയേറ്ററുകളിൽ ഇപ്പോളും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.  

അടുത്തത് വലിയ ബജറ്റിൽ ഒരു ഹിസ്റ്റോറിക്കൽ പീരിഡ് ഡ്രാമ; ചിദംബരം വെളിപ്പെടുത്തുന്നു…

“മാസ്റ്റർപീസുമായി ഇതിഹാസം വരുന്നു”; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…