in

“മാസ്റ്റർപീസുമായി ഇതിഹാസം വരുന്നു”; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

“മാസ്റ്റർപീസുമായി ഇതിഹാസം വരുന്നു”; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ട് 2024 ലും മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഞെട്ടിക്കുന്നത് തുടരും എന്ന ആദ്യ സൂചന നല്കിയ ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 15 ന് ആയിരുന്നു തീയറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ ഈ ചിത്രം ഒടിടി റിലീസിന് തയ്യാറായിരിക്കുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രം മാർച്ച് 15 ന് സ്ട്രീമിങ് ആരംഭിക്കും എന്ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് അറിയിച്ചിരിക്കുകയാണ്.

ഒരു വീഡിയോ പുറത്തിറക്കി കൊണ്ട് ആണ് സോണി ലിവ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. മാസ്റ്റർ പീസുമായി ഇതിഹാസം വരുന്നു എന്ന വിശേഷണം ആണ് മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഒടിടി പ്ലാറ്റ്ഫോം നല്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ നിന്ന് 50 കോടി കളക്ഷനും വാരിയാണ് മമ്മൂട്ടിയുടെ ഈ ബ്ലാക്ക് & വൈറ്റ് പരീക്ഷണ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറായിരിക്കുന്നത്. ചിത്രം മറ്റ് ഇന്ത്യൻ ഭാഷയിലെ സിനിമ പ്രേമികൾക്ക് ഇടയിൽ പോളും ചർച്ചയാകുകയും ചെയ്തിരുന്നു.

കൊടുമൺ പോറ്റിയുടെയും മനയുടെയും പിന്നിലെ നിഗൂഢതകളും മറ്റുമായി പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം വേറിട്ടൊരു സിനിമാ അനുഭവം ആണ് സമ്മാനിച്ചത്. കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ പാണനായി എത്തിയ അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി അഭിനയിച്ച സിദ്ധാർഥ് ഭരതനും അവരുടെ കരിയർ ബെസ്റ്റ് പ്രകടനം ആണ് പുറത്തെടുത്തത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ‘ഭ്രമയുഗം’
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് ആണ് നിർമ്മിച്ചത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ച പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്ന പ്രത്യേകത ഉണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ഒരു പരീക്ഷണ ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനും അവർക്കായി.

Content Summary: Bramayugam OTT Release Date Revealed

ബോക്സ് ഓഫീസിൽ 25 ദിവസങ്ങൾ പിന്നിട്ട് ‘അന്വേഷിപ്പിൻ കണ്ടെത്തും’; ടോട്ടൽ ബിസിനസ് 50 കോടി…

പ്രേക്ഷകരുടെ ഉള്ളുലച്ച് ജനപ്രിയ നായകന്റെ ‘തങ്കമണി’; റിവ്യു വായിക്കാം…