in

“അഭിനയിച്ചു കഴിഞ്ഞാൽ സിനിമ പ്രേക്ഷകരുടെ തീരുമാനം ആണെന്ന് അന്ന് ലാലേട്ടൻ പറഞ്ഞു”: അനന്യ

“അഭിനയിച്ചു കഴിഞ്ഞാൽ സിനിമ പ്രേക്ഷകരുടെ തീരുമാനം ആണെന്ന് അന്ന് ലാലേട്ടൻ പറഞ്ഞു”: അനന്യ

പുതുമുഖ താരങ്ങളെ സംബന്ധിച്ച് അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ എക്സ്പീരിയൻസ് ആയിരിക്കും ഇതിഹാസ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ സാധിക്കുന്ന അവസരങ്ങള്‍. നിരവധി കാര്യങ്ങൾ അവരിൽ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് തുടക്കാർക്ക് ലഭിക്കുക. തിയേറ്റർ ഹിറ്റുകൾക്ക് ഒപ്പം തന്നെ ശ്രദ്ധിക്കാതെ പോകുന്ന ചിത്രങ്ങളും എല്ലാവരുടെയും കരിയറിൽ സംഭവിക്കും. ഇതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് വളരെ പ്രധാനം ആണ്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യത്തിന് മറുപടി നല്കിയിരിക്കുക ആണ് അനന്യ.

തുടക്കകാലത്ത് തന്നെ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന് ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം നടി അനന്യയ്ക്ക് ലഭിച്ചിരുന്നു. ‘ശിക്കാർ’ എന്ന ചിത്രത്തിൽ ആയിരുന്നു അത്. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പ്രൊമോഷൻ സമയത്ത്‌ ചിത്രത്തെ കുറിച്ച് ഓർത്തു ടെൻഷൻ ആയ അനന്യയ്ക്ക് മോഹൻലാൽ നൽകിയ ഒരു ഉപദേശം ആണ് അനന്യ മറുപടി ആയി നൽകിയത്. മോഹൻലാലിന്റെ വാക്കുകൾ ഇന്നും മനസിൽ സൂക്ഷിക്കുക ആണ് താരം. സിനിമ എങ്ങനെയാവും എന്ന പേടിയിലായ അനനയോട് അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ സിനിമ നമ്മുടെ കയ്യിലല്ല, പ്രേക്ഷകർ ആണ് സിനിമ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും അവസരം ഇനിയും വരും എന്നാണ് മോഹൻലാൽ പറഞ്ഞത്. അതിപ്പോഴും താൻ മനസിൽ സൂക്ഷിക്കുന്നുണ്ട് എന്നും അതുകൊണ്ട് നേർവസ് ആകാറില്ല എന്നും ഓരോ സിനിമക്കും അതിന്റെ വിധി അനുസരിച്ചേ വരികയുള്ളൂ എന്നും അനന്യ പറയുന്നു. അനന്യയുടെ വാക്കുകൾ ഇങ്ങനെ:

“ശിക്കാറിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞ് റിലീസിന്റെ സമയത്ത് ഞങ്ങളിങ്ങനെ പ്രൊമോഷൻ ചെയ്യുന്ന സമയത്ത് അയ്യോ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞൊരു കാര്യമുണ്ട്. സിനിമകൾ നമുക്ക് വരും അത് നമ്മൾ അഭിനയിച്ചു കഴിഞ്ഞു, നമ്മുടെ കയ്യിലല്ല. ഇനി അത് പ്രേക്ഷകരുടെ തീരുമാനം ആണ് അത് അക്സെപ്റ്റ് ചെയ്യണോ വേണ്ടയോ അല്ലേൽ ഹിറ്റ് ആവുകയും ഇല്ലയോ എന്നുള്ളത്. നമ്മുടെ കയ്യിലല്ല. റിലാക്സ് ചെയ്ത് ഇരിക്കുക. അതിനെ അതിന്റെതായ രീതിയിൽ അക്സെപ്റ്റ് ചെയ്യുക എന്ന് അന്ന് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് ഇന്നും എന്റെ മൈൻഡിൽ കിടക്കുന്നുണ്ട്. ഞാൻ അങ്ങനെ നേർവസ് അല്ല. നമ്മൾ ഒരു പത്തു പടം ചെയ്യുമ്പോൾ ചിലപ്പോൾ രണ്ട് പടമായിരിക്കും ശ്രദ്ധിക്കപ്പെടുക. അതിൽ നമ്മൾ വിഷമമോ ഡിപ്രഷനോ അടിച്ചിരിക്കേണ്ട കാര്യമില്ല. ഓരോ സിനിമകൾക്കും അതിന്റെതായ വിധികളുണ്ട്. അത് അനുസരിച്ചേ വരികയുള്ളൂ.”

പല ജോണറുകൾ, നിരവധി ചിത്രങ്ങൾ; ഇന്നത്തെ തിയേറ്റർ റിലീസുകൾ…

ഇന്റർവെൽ പോലും നൽകാതെ ഭയപ്പെടുത്താൻ നയൻതാരയുടെ ‘കണക്റ്റ്’; ടീസർ പുറത്ത്…