in , ,

‘ഓഫ് റോഡ്’ സിനിമയിലെ ‘അടിവാരത്താവളത്തിൽ’ എന്ന ഗാനം പുറത്തിറങ്ങി

‘ഓഫ് റോഡ്’ സിനിമയിലെ ‘അടിവാരത്താവളത്തിൽ’ എന്ന ഗാനം പുറത്തിറങ്ങി

ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓഫ് റോഡ്’ എന്ന സിനിമയിലെ പുതിയ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി. വ്യത്യസ്തമായ ഒരു നാടൻ ശൈലിയിൽ ഒരുക്കിയ ഈ ഗാനം രചിച്ചത് കണ്ണൂർ മോട്ടോർ വെഹിക്കിൾസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥൻ കൂടിയായ സിജു കണ്ടന്തള്ളിയാണ്. സുഭാഷ് മോഹൻരാജ് സംഗീതം നൽകിയ ‘അടിവാരത്താവളത്തിൽ’ എന്ന ഈ ഗാനം പാടിയിരിക്കുന്നത് കലേഷ് കരുണാകരൻ, ജയദേവൻ ദേവരാജൻ എന്നിവരാണ്.

റീൽസ് ആൻഡ് ഫ്രെയിസിൻ്റെ ബാനറിൽ ബെൻസ് രാജ് നിർമ്മിക്കുന്ന ചിത്രത്തിൽ അപ്പാനി ശരത്, ഹരികൃഷ്ണൻ, ജോസ് കുട്ടി ജേക്കബ്, നിയാസ് ബക്കർ, രോഹിത് മേനോൻ, സഞ്ജു മധു, ലാൽ ജോസ്, ഉണ്ണിരാജ, അരുൺ പുനലൂർ, അജിത് കോശി, ടോം സ്കോട്ട്, നിൽജ കെ ബേബി, ഹിമാശങ്കരി, അല എസ് നയന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പി, എഡിറ്റിംഗ് ജോൺകുട്ടി, പശ്ചാത്തല സംഗീതം ശ്രീരാഗ് സുരേഷ്, ഓഡിയോഗ്രഫി ജിജു മോൻ ടി ബ്രൂസ് എന്നിവർ നിർവ്വഹിക്കുന്നു.

കോ-പ്രൊഡ്യൂസേഴ്സ് കരിമ്പുംകാലായിൽ തോമസ്, മായ എം ടി. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് സജയ് എടമറ്റം, ഷിബി പി. വർഗീസ്. ബെന്നി എടമന. പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ. ഡിസൈനർ സനൂപ് ഇ.സി. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. പി. ആർ ഒ. എ. എസ് ദിനേശ്.

കേരളത്തിൽ ‘ലിയോ’യെ തൊടാൻ ആവാതെ ‘പുഷ്പ 2’; എങ്കിലും കേരളത്തിൽ രണ്ട് റെക്കോർഡുകൾ സ്വന്തം പേരിലാക്കി…

ഫാന്റസിയോ, മിസ്ട്രിയോ അതോ കോമഡിയോ? ചോദ്യം ഉയർത്തി ‘എന്ന് സ്വന്തം പുണ്യാള’ന്റെ ടീസർ എത്തി